Latest NewsNewsInternationalGulfQatar

നുഐജ ഇന്റർസെക്ഷനിൽ റോഡ് ഗതാഗതം താത്കാലികമായി തടസപ്പെടും: മുന്നറിയിപ്പ് നൽകി ഖത്തർ

ദോഹ: നുഐജ ഇന്റർസെക്ഷനിൽ റോഡ് ഗതാഗതം താത്കാലികമായി തടസപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. 2022 ജനുവരി 13 വ്യാഴാഴ്ച്ച മുതൽ ഡി-റിങ്ങ് റോഡിലെ നുഐജ ഇന്റർസെക്ഷനിൽ റോഡ് ഗതാഗതം താത്കാലികമായി തടസപ്പെടുമെന്നാണ് ഖത്തർ പബ്ലിക് വർക്‌സ് അതോറിറ്റി അറിയിച്ചത്.

Read Also: കെ റെയില്‍ നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാർ മുന്നിട്ടിറങ്ങുമ്പോൾ, കെ ഫോണ്‍ പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്

ശനിയാഴ്ച്ച രാവിലെ വരെ നുഐജ ഇന്റർസെക്ഷനിൽ താത്കാലികമായി ഗതാഗതം തടസപ്പെടും. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ചേർന്നാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ഡി-റിങ്ങ് റോഡ് വികസന പദ്ധതിയുടെ കീഴിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. അതേസമയം നുഐജ ഇന്റർസെക്ഷനിലെ വലത്ത് വശത്തേക്ക് തിരിയുന്ന പാതകളിൽ തടസം നേരിടില്ല. ഈ മേഖലയിലൂടെ സഞ്ചരിക്കുന്നവർക്ക് ഫെരീജ് അൽ അലി ഇന്റർസെക്ഷൻ, മറ്റു പാതകൾ എന്നിവ പകരമായി ഉപയോഗിക്കാം.

Read Also: കോവിഡ് ക്ലസ്റ്ററുകൾ മറച്ചുവെച്ചാല്‍ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button