ThiruvananthapuramLatest NewsKeralaNattuvarthaNews

ലോ​റി​യ്ക്ക​ടി​യി​ൽ​പ്പെ​ട്ട് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് ദാരുണാന്ത്യം

തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ പ​ള്ളി വി​ളാ​കം വീ​ട്ടി​ൽ എ​ഡ്വേ​ർ​ഡ് (51) ആ​ണ് മ​രി​ച്ച​ത്

ചാ​ത്ത​ന്നൂ​ർ: ലോ​റി​യ്ക്ക​ടി​യി​ൽ​പ്പെ​ട്ട സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ പ​ള്ളി വി​ളാ​കം വീ​ട്ടി​ൽ എ​ഡ്വേ​ർ​ഡ് (51) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെയാണ് സംഭവം.

ദേ​ശീ​യ പാ​ത​യി​ൽ ചാ​ത്ത​ന്നൂ​ർ പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പം വെച്ചാണ് അ​പ​ക​ടമുണ്ടായത്. കൊ​ച്ചി​യി​ൽ നി​ന്നും പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ ക​യ​റ്റി തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കു പോ​വു​ക​യാ​യി​രു​ന്നു ലോ​റി. എ​ഡ്വേ​ർ​ഡ് കാ​വ​നാ​ട്ടു​ള്ള മ​ക​ളു​ടെ വീ​ട്ടി​ൽ പോ​യ ശേ​ഷം പൂ​ന്തു​റ​യി​ലേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്നു.

Read Also : ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും മൂന്ന് ദിവസമായി വീടിന് പുറത്താക്കി യുവാവിന്റെ ക്രൂരത

ഒ​രേ ദി​ശ​യി​ൽ നി​ന്നും വ​ന്ന​താ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഇ​രു​വാ​ഹ​ന​ങ്ങ​ളും. സ്കൂ​ട്ട​ർ ലോ​റി​യെ ഓ​വ​ർ ടേ​ക്ക്ചെ​യ്യാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ലോ​റി​യു​ടെ പി​ൻ ച​ക്ര​ത്തി​ന​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചാ​ത്ത​ന്നൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button