KeralaLatest NewsNews

പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാന്‍ നടന്നാല്‍ തല്ലിക്കൊല്ലാന്‍ ആളുണ്ടാകും: സുധാകരനെതിരെ കെ. പി അനില്‍കുമാര്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ പ്രകോപന പരാമർശങ്ങളുമായി കെ പി അനിൽ കുമാർ. സുധാകരന്‍ പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാന്‍ നടന്നാല്‍ സുധാകരനെ തല്ലിക്കൊല്ലാന്‍ ഈ കേരളത്തില്‍ ആളുകളുണ്ടെന്നുമായിരുന്നു അനില്‍ കുമാറിന്റെ പ്രസംഗം. കൊലകൊല്ലിയെ പോലെയാണ് സുധാകരന്‍ കേരളത്തില്‍ നടക്കുന്നതെങ്കില്‍ ആ കൊമ്പ് കേരളത്തിന്റെ മണ്ണില്‍ കുത്തിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് കൊലപാതകത്തിന് പ്രേരണ നല്‍കിയത് സുധാകരനാണെന്നും അനില്‍കുമാര്‍ പറഞ്ഞു.

സുധാകരനെതിരെ കൊലപാതക പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്നും, അല്ലെങ്കില്‍ നാട്ടില്‍ കലാപമുണ്ടാകുമെന്നും അനില്‍കുമാര്‍ പറഞ്ഞു. നിഖില്‍ പൈലിക്ക് നല്‍കിയ കത്തി നാളെ ഉമ്മന്‍ചാണ്ടിയുടേയും ചെന്നിത്തലയുടെയും നെഞ്ചില്‍ സുധാകരന്‍ കുത്തിയിറക്കുമെന്നും അനില്‍ പറഞ്ഞു.

Read Also :  ബഹിരാകാശ രംഗത്ത് ആധിപത്യമുറപ്പിച്ച് ഇന്ത്യ, ലോകം ഉറ്റുനോക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിന് തയ്യാറെടുത്ത് രാജ്യം

കെപിസിസി മുൻ ജനറൽ സെക്രട്ടറിയായിരുന്ന കെ പി അനിൽകുമാർ കഴിഞ്ഞ സെപ്റ്റംബറിലാണ് സിപിഎമ്മിൽ ചേർന്നത്. ഇതിന് ശേഷം കെ സുധാകരനെതിരെ അഴിമതി ആരോപണവും വിമർശനങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. കെ കരുണാകരന്റെ പേരിൽ ട്രസ്റ്റ് രൂപീകരിക്കാൻ പിരിച്ച 16 കോടി രൂപ എന്ത് ചെയ്‌തെന്ന് സുധാകരൻ വെളിപ്പെടുത്തണമെന്നായിരുന്നു അനിൽ കുമാർ ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button