കോട്ടയം: ക്രിമിനൽ സംഘാംഗവും വധശ്രമം അടക്കമുള്ള കേസുകളിൽ പ്രതിയുമായ ഗുണ്ടാനേതാവിനെ കാപ്പ ചുമത്തി നാടു കടത്തി. കുറവിലങ്ങാട് കവളക്കുന്നേൽ ആൻസ് ജോർജിനെതിരെയാണ് നടപടി.
ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ആൻസ് ജോർജിനെ ആറ് മാസത്തേക്ക് ജില്ലയിൽനിന്ന് നാടുകടത്തി ഉത്തരവായത്. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കും.
Read Also : കടം കേരളം തന്നെ വീട്ടണം, സിൽവർ ലൈൻ പദ്ധതിയുടെ ചിലവ് കേരളം നൽകിയ കണക്കിൽ ഒതുങ്ങില്ല: ആശങ്ക അറിയിച്ച് കേന്ദ്രം
കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ അതിക്രമിച്ചുകയറി ദേഹോപദ്രവമേൽപിക്കുക, ആക്രമിച്ച് ഗുരുതര പരിക്കേൽപിക്കുക, വധശ്രമം നടത്തുക തുടങ്ങിയ കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.
Post Your Comments