തിരുവനന്തപുരം: പ്രശസ്ത കോമേഡിയൻ താരം ശ്രീകാന്ത് വെട്ടിയാർക്കെതിരെയുള്ള മീ ടൂ വിവാദം പുറത്തുവന്നതോടെ ഇയാൾക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഇപ്പോഴിതാ, ശ്രീകാന്തിനെതിരെ കൂടുതൽ വെളിപ്പെടുത്തൽ നടത്തി നടി രേവതി സമ്പത്ത് രംഗത്ത്. ശ്രീകാന്ത് വെട്ടിയാർ എന്ന വൃത്തികെട്ടവൻ വൈകാതെ എക്സ്പോസ്ഡ് ആകും എന്ന സത്യത്തിനു വേണ്ടി കാത്തിരിക്കുവായിരുന്നുവെന്നും ശ്രീകാന്ത് നിരവധി സ്ത്രീകളെ അബ്യൂസ് ചെയ്തിട്ടുണ്ടെന്നും രേവതി ആരോപിക്കുന്നു. തന്റെ സുഹൃത്തുക്കളിൽ ഒരാളെയും ശ്രീകാന്ത് അബ്യൂസ് ചെയ്തിട്ടുണ്ടെന്ന് രേവതി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
Also Read:രാജ്യത്ത് മൂന്നാം തരംഗം ശക്തം: മുഖ്യമന്ത്രിമാരുമായി ചർച്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി
‘പുരോഗമനം തട്ടിവിടുന്നവന്മാരാണ് ഇവിടെ ഏറ്റവുമധികം സ്ത്രീകളെ പല രീതിയിൽ അബ്യൂസ് ചെയുന്നത്. ശ്രീകാന്ത് വെട്ടിയാരുമാരെ ഉള്ളൂ ചുറ്റും. പുരോഗമനം എന്നത് ശ്രീകാന്ത് വെട്ടിയാരുമാർ അണിയുന്ന ഒരു തരം ഫാൻസി കിറ്റാണ്. ഒറ്റക്ക് പോരാടുന്ന ഫെമിനിസ്റ്റുകൾ എന്നും ഒറ്റക്കാണ്. ഒരു പക്ഷെ അവരെ മനസിലാക്കുന്ന തിരിച്ചറിയുന്ന അല്ലെങ്കിൽ അവർ അനുഭവിച്ച അതേ വേദനകൾ അനുഭവിക്കുന്ന വളരെ വളരെ കയ്യിലെണ്ണാവുന്ന മനുഷ്യർക്ക് മാത്രമേ അവരെ മനസ്സിലാക്കുവാനും അവരുടെ കൂടെ ഉണ്ടാകാനും സാധിക്കുള്ളു എന്ന് ഇനിയെങ്കിലും മനസിലാക്കാൻ ശ്രമിക്കൂ, ശ്രീകാന്ത് വെട്ടിയാർ എന്ന ഊളയുടെ ഫാൻസുകളെ’, രേവതി സമ്പത്ത് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് വെട്ടിയാറിനെതിരെ വുമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് യുവതിയുടെ വെളിപ്പെടുത്തല്‍ നടന്നത്. ജന്മദിനാഘോഷത്തിനായി ആളൊഴിഞ്ഞ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. സംഭവം ആരോടും പറയാതിരിക്കാൻ വെട്ടിയാർ യുവതിയ്‌ക്ക് വിവാഹ വാഗ്ദാനം നൽകി. എന്നാൽ അതിൽ വഴങ്ങാത്തതിനെ തുടർന്ന് ശ്രീകാന്ത് വെട്ടിയാർ ഇമോഷണൽ ബ്ലാക്ക് മെയിലിംഗ് ആരംഭിച്ചതായും യുവതി പറയുന്നു.
Post Your Comments