Latest NewsNewsIndia

രാജ്യത്ത് മൂന്നാം തരംഗം ശക്തം: മുഖ്യമന്ത്രിമാരുമായി ചർച്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി

ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ക്ലസ്റ്ററുകളിൽ തീവ്രമായ നിയന്ത്രണവും സജീവ നിരീക്ഷണവും തുടരാനും ഇത്തരം സംസ്ഥാനങ്ങൾക്ക് ആവശ്യമായ സാങ്കേതിക പിന്തുണ നൽകാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം വർധിച്ചതോടെ നിലവിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും. വൈകിട്ട് 4.30ന് വിഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗം ചേരുന്നത്. ഞായറാഴ്ച ഉന്നതതല യോഗം ചേർന്ന് പ്രധാനമന്ത്രി സാഹചര്യം വിലയിരുത്തിയിരുന്നു.

മൂന്നാം തരംഗം ശക്തമായതോടെയാണ് പ്രധാനമന്ത്രി വീണ്ടും മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്. സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി വിലയിരുത്തും. അവലോകന യോഗത്തിൽ ഉയർന്ന നിർദേശങ്ങൾ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച ചെയ്യും. ആരോഗ്യ സംരക്ഷണ സംവിധാനത്തിൻ്റെ നിലവിലുള്ള തയ്യാറെടുപ്പ്, വാക്സിനേഷൻ്റെ അവസ്ഥ, ഒമിക്രോൺ തടയുന്നതിന് സ്വീകരിച്ച നടപടികൾ മുതലായവ അദ്ദേഹം ചോദിച്ചറിയും.

Read Also: പാകിസ്ഥാൻ ഇപ്പോൾ അനുഭവിക്കുന്ന ദാരിദ്ര്യത്തിന് കാരണം ഇമ്രാൻ സർക്കാർ: വിമർശനവുമായി പ്രതിപക്ഷം

നേരത്തെ ജില്ലാ തലത്തിൽ മതിയായ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകത സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ഏകോപിപ്പിക്കാൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ക്ലസ്റ്ററുകളിൽ തീവ്രമായ നിയന്ത്രണവും സജീവ നിരീക്ഷണവും തുടരാനും ഇത്തരം സംസ്ഥാനങ്ങൾക്ക് ആവശ്യമായ സാങ്കേതിക പിന്തുണ നൽകാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button