
തിരുവനന്തപുരം : കോവിഡ് ക്ലസ്റ്ററുകൾ മറച്ചുവെച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഗുരുതരമായ വീഴ്ചകൾ വരുത്തിയാൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.
ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസര്‍ഗോഡ് 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 42 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 5 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. കൊല്ലം 3, ആലപ്പുഴ 6 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂരിലെത്തിയ 3 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
Post Your Comments