തിരുവനന്തപുരം: കലാ സാംസ്കാരിക വേദി ഏർപ്പെടുത്തിയ കേണൽ ജി.വി രാജ പുരസ്കാരത്തിന് മന്ത്രി മുഹമ്മദ് റിയാസിനെ തിരഞ്ഞെടുത്ത സംഭവത്തിൽ പരോക്ഷ വിമർശനവുമായി അഡ്വ. ജയശങ്കർ. ഇതൊരു തുടക്കം മാത്രമാണെന്നും ഇനി വരാൻ പോകുന്നത് പുരസ്‌കാര പെരുമഴക്കാലം ആണെന്നും അദ്ദേഹം പരിഹസിച്ചു. തൈക്കാട് ഗസ്റ്റ് ഹൗസിലും വടകര പിഡബ്ല്യുഡി റസ്റ്റ് ഹൗസിലും നടത്തിയ മിന്നൽ പരിശോധന മുൻനിർത്തി വേലുത്തമ്പി ദളവാ പുരസ്‌കാരം, ആമസോൺ മഴക്കാടുകൾ സംരക്ഷിക്കാൻ കാണിച്ച വ്യഗ്രതയ്ക്ക് സലിം അലി അവാർഡ്, സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന് സുൽത്താൻ വാരിയൻകുന്നൻ അവാർഡ് എന്നിവ വരും ദിവസങ്ങളിൽ മന്ത്രിക്ക് ലഭിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
Also Read:മക്കളെല്ലാം കൈയൊഴിഞ്ഞു: ചികിത്സയിലിരിക്കെ അഞ്ചുമക്കളുടെ അമ്മ മരിച്ചു
‘കേണൽ ജി.വി.രാജാ അവാർഡിന് മന്ത്രി മുഹമ്മദ് റിയാസിനെ തെരഞ്ഞെടുത്തു. വിനോദ സഞ്ചാര മേഖലക്കു നൽകുന്ന നിസ്തുല സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്‌കാരം. ഇതൊരു തുടക്കം മാത്രം. ഇനി വരാൻ പോകുന്നത് പുരസ്‌കാര പെരുമഴക്കാലം. തൈക്കാട് ഗസ്റ്റ് ഹൗസിലും വടകര പിഡബ്ല്യുഡി റസ്റ്റ് ഹൗസിലും നടത്തിയ മിന്നൽ പരിശോധന മുൻനിർത്തി വേലുത്തമ്പി ദളവാ പുരസ്‌കാരം, ആമസോൺ മഴക്കാടുകൾ സംരക്ഷിക്കാൻ കാണിച്ച വ്യഗ്രതയ്ക്ക് സലിം അലി അവാർഡ്, സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന് സുൽത്താൻ വാരിയൻകുന്നൻ അവാർഡ്. അവാർഡ് ദാതാക്കളേ, ഇതിലേ ഇതിലേ’, ജയശങ്കർ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് മന്ത്രിക്ക് ലഭിച്ച അവാർഡ്. ടൂറിസം മന്ത്രിയെന്ന നിലയിൽ കേരളീയ കലയും സാഹിത്യവും പൈതൃകവും ലോകമെമ്പാടുമെത്തിക്കാൻ നടത്തുന്ന പരിശ്രമങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം. ജനുവരി അവസാനം തിരുവനന്തപുരത്ത് അവാർഡ് സമ്മാനിക്കും.
Post Your Comments