ഇംഫാല്‍: മണിപ്പൂരിനെ ആശങ്കയിലാഴ്ത്തി തീവ്രവാദഭീഷണി. മ്യാന്‍മര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചു വരുന്ന തീവ്രവാദ സംഘമാണ് മണിപ്പൂരില്‍ ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം നടത്തി വരുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ക്കൊപ്പം ചേര്‍ന്നാണ് ഇവ ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് വിവരം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഇവരുടെ ഭീഷണി എന്നതാണ് ആശങ്കയ്ക്ക് വഴിവെക്കുന്നത്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്നതടക്കമുള്ള ഗൂഢലക്ഷ്യങ്ങള്‍ ഇതിന് പുറകിലുണ്ടെന്നാണ് പ്രാഥമികമായി കണക്കാക്കുന്നത്.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദഗ്രൂപ്പുകള്‍ മ്യാന്‍മറില്‍ പുതിയ ബേസ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read Also: പാകിസ്ഥാൻ ഇപ്പോൾ അനുഭവിക്കുന്ന ദാരിദ്ര്യത്തിന് കാരണം ഇമ്രാൻ സർക്കാർ: വിമർശനവുമായി പ്രതിപക്ഷം
നാഗാ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലിം (എന്‍.എസ്.സി.എന്‍- കെ.വൈ.എ) പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഓഫ് മണിപ്പൂര്‍ (പി.എല്‍.എ) തുടങ്ങിയവരാണ് ഇതിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തങ്ങളുടെ തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കാനാണ് ഗ്രൂപ്പുകള്‍ ലക്ഷ്യമിടുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Post Your Comments