ThiruvananthapuramNattuvarthaLatest NewsKeralaNews

യുവതിയുടെ ആത്മഹത്യ : വാട്സാപ്പ് അൺബ്ലോക്ക് ചെയ്യാൻ ആവശ്യപെട്ട് യുവാവ് നടത്തിയ ഭീഷണിയെ തുടർന്നെന്ന് പരാതി

ചങ്ങരംകുളം: ആലങ്കോട് കാളാച്ചാലിൽ യുവതി ആത്മഹത്യ ചെയ്തത് വാട്സാപ് അൺബ്ലോക്ക് ചെയ്യാൻ ആവശ്യ​പ്പെട്ട് മങ്കട സ്വദേശി ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണെന്ന് പരാതി.സംഭവത്തിൽ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് പൊലീസും വിരലടയാള പരിശോധന സംഘവും സ്ഥലത്തെത്തി തെളിവെടുത്തു. ആലങ്കോട് അച്ചിപ്രവളപ്പിൽ റഷീദി​ന്റെ ഭാര്യ ഷഫീല(29)യെയാണ് ഇന്നലെ രാത്രി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read : ആത്മഹത്യക്ക് ശ്രമിച്ചതല്ല: അമിത അളവില്‍ ഉറക്കഗുളിക കഴിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവ നടിയുടെ മൊഴി

മലപ്പുറം മങ്കട സ്വദേശിയായ യുവാവ് ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിൽ വന്നതായും ഭീഷണിപ്പെടുത്തിയതായും ഇളയസഹോദരൻ അബൂബക്കർ സിദ്ധീഖിനോട് ഷഫീല പറഞ്ഞിരുന്നു. ഇയാളെ വാട്സാപിൽ ബ്ലോക്ക് ചെയ്തത് നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. വാട്സാപ് അൺബ്ലോക്ക് ചെയ്താലേ തിരിച്ചു പോകൂ എന്നും പറഞ്ഞ് ഏറെ നേരം വഴക്കിട്ടതായും സമീപവാസികൾ പറയുന്നു.

ഒമ്പതും മൂന്നും വയസ്സുള്ള രണ്ട് പെൺമക്കളും ഷഫീലയുമാണ് ഈ വീട്ടിൽ ഉണ്ടായിരുന്നത്. ഭർത്താവ് റഷീദ് നാലുമാസം മുമ്പ് വിദേശത്ത് പോയി. മരിക്കുന്നതിനു മുമ്പ് യുവതി സഹോദരന് മൊബൈലിൽ സന്ദേശമയച്ചിരുന്നു. സന്ദേശത്തിലെ അസ്വാഭാവികതയെ തുടർന്ന് രാത്രി 11 മണിയോടെ സഹോദരൻ ഏറെ തവണ ഫോൺ വിളിച്ചിട്ടും എടുത്തില്ല. ഉടൻ ഇളയസഹോരദരൻ സിദ്ധീഖ് കുറ്റിപ്പുറത്തു നിന്നും ഷഫീലയുടെ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button