നൂറുകണക്കിന് കെ.എസ്.യു പ്രവർത്തകരുടെ രക്തസാക്ഷിത്വം ആണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുള്ളത് എന്നാണ് സുധാകരൻ പറയുന്നതെന്നും പെരും നുണകളുടെ രാജാവാണ് കെ സുധാകരൻ എന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
ക്യാംപസിൽ എസ്.എഫ്.ഐ പ്രവർത്തകരാൽ കൊല്ലപ്പെട്ട ഒരു കെ.എസ്.യു പ്രവർത്തകന്റെ പേര് പറയാമോ? എന്ന് വി ശിവൻകുട്ടി തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ വെല്ലുവിളിക്കുകയും ചെയ്തു. ഇടുക്കിയിൽ യൂത്ത് കോൺഗ്രസ്- കെ എസ് യു പ്രവർത്തകരുടെ കുത്തേറ്റ് മരിച്ച എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ അപമാനിക്കാനാണ് കെ സുധാകരൻ ശ്രമിക്കുന്നത്. സുധാകരന്റെ മൗനസമ്മതത്തോടെയാണ് ഈ കൊലപാതകമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ശിവൻകുട്ടി പറഞ്ഞു. കോൺഗ്രസ് കൊലപാതക പാർട്ടിയാണെന്നും വി ശിവൻകുട്ടി കൂട്ടിചേർത്തു.
Post Your Comments