KeralaNattuvarthaLatest NewsNews

സര്‍വര്‍ തകരാര്‍ ഉടന്‍ പരിഹരിക്കും, റേഷൻ വിതരണത്തിന് പ്രത്യേക ക്രമീകരണങ്ങൾ കൊണ്ടു വരുമെന്നും മന്ത്രി ജി. ആർ. അനിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ വിതരണത്തില്‍ സര്‍വര്‍ തകരാര്‍ മാറുന്നത് വരെ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നു. ജില്ലകളിലെ റേഷന്‍ വിതരണത്തില്‍ മാറ്റം വരുത്തി. അതേസമയം റേഷന്‍ വിതരണം സുഗമമായി നടക്കുന്നുവെന്നും അരി വിതരണത്തിന് തടസ്സങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ . നിലവിലെ സര്‍വര്‍ തകരാര്‍ പരിഹരിക്കുന്നത് വരെയാണ് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് ദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Also Read : പ്രഷര്‍ കുക്കറില്‍ മയക്കുമരുന്ന് നിര്‍മ്മാണം: നൈജീരിയന്‍ സ്വദേശി അറസ്റ്റിൽ

സംസ്ഥാനത്തെ 7 ജില്ലകളില്‍ ഉച്ച വരെയും ബാക്കി ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവും റേഷന്‍ വിതരണം നടത്തും. മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ കാലത്ത് 8.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ റേഷന്‍ കടകളില്‍ വിതരണം നടക്കും. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ ഉച്ച കഴിഞ്ഞാണ് റേഷന്‍ വിതരണം നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button