വടക്കഞ്ചേരി: ഏഴു മാസം ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയെ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. കിഴക്കഞ്ചേരി പാണ്ടാംകോട് കുരിക്കൻതരിശ് വിജയകുമാറിന്റെ ഭാര്യ ഗോപിക(24)യാണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ചനിലയിൽ കണ്ടത്. വീട്ടുകാർ ഉടൻ ആലത്തൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : ശബരിമലയില്‍ ഇന്ന് തിരുവാഭരണ ഘോഷയാത്ര: ഉച്ചയ്ക്ക് ചടങ്ങുകള്‍ ആരംഭിക്കും, മകരവിളക്ക് വെള്ളിയാഴ്ച
മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആർഡിഒ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. അസ്വാഭാവിക മരണത്തിന് മംഗലംഡാം പൊലീസ് കേസെടുത്തു. ഒന്നര വയസുള്ള ഗൗരിചന്ദ്ര മൂത്ത മകനാണ്.
Post Your Comments