Latest NewsKeralaNews

അമേരിക്കയില്‍ ചികിത്സയ്ക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുന്‍ എംഎല്‍എ പി.സി ജോര്‍ജ്

കോഴിക്കോട്: അമേരിക്കയില്‍ ചികിത്സയ്ക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുന്‍ എംഎല്‍എ പി.സി ജോര്‍ജ്. അമേരിക്കയില്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി പോകുന്ന മുഖ്യമന്ത്രിയുടെ തലച്ചോറ് പരിശോധിക്കണമെന്നാണ് പി.സി ജോര്‍ജിന്റെ വിവാദ പ്രസ്താവന.

‘കേരളത്തിന് കെ റെയില്‍ പദ്ധതി ആവശ്യമില്ല, ഇതിലൂടെ കേരളത്തെ വിഭജിക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. കുത്തക മുതലാളികള്‍ക്ക് മുന്നില്‍ മുട്ടു മടക്കിയ മുഖ്യമന്ത്രി ഭൂമി നഷ്ടപ്പെടുന്നവരുടെ വേദന കാണുന്നില്ല. ഒരു ഭരണാധികാരി എന്ന നിലയില്‍ കഴിവ് തെളിയിക്കേണ്ടത് റൗഡിസത്തിലൂടെയും പിടിച്ചു പറിയിലൂടെയുമല്ല. മുഖ്യമന്ത്രി ഗുണ്ടായിസത്തിലൂടെ ജനങ്ങളെ വെല്ലു വിളിക്കുകയാണ്’, പി.സി.ജോര്‍ജ് പറഞ്ഞു.

കോഴിക്കോട് നല്ലളത്ത് ഡീസല്‍ പ്ലാന്റ് സ്ഥാപിച്ചതിലും 1100 കോടി രൂപയുടെ അഴിമതി നടത്തിയ പിണറായി വിജയന്‍ ആക്രി കച്ചവടക്കാരനായി മാറുകയാണെന്നും പി സി ജോര്‍ജ് ആരോപിച്ചു.
അതേസമയം, കേരളത്തില്‍ ഇപ്പോഴുള്ള ആരോഗ്യമന്ത്രി പൂര്‍ണ്ണ പരാജയമാണെന്നും ഇന്ത്യയില്‍ കൊറോണ രോഗികള്‍ കൂടുതല്‍ ഉള്ള സംസ്ഥാനമായി കേരളം മാറിയെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button