ErnakulamKeralaNattuvarthaLatest NewsNews

പെരുമ്പാവൂരിൽ യുവാവിനെ വീട്ടിൽ നിന്നു വിളിച്ചിറക്കി വെട്ടി കൊലപ്പെടുത്തി

പെരുമ്പാവൂർ: യുവാവിനെ വീട്ടിൽ നിന്നു വിളിച്ചിറക്കി വെട്ടി കൊലപ്പെടുത്തി. കീഴില്ലം പറമ്പിപീടിക സ്വദേശി വട്ടപ്പറമ്പിൽ സാജുവിന്‍റെ മകൻ അൻസിൽ സാജു (28) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി പത്തോടെയാണയോടെയാണ് സംഭവത്തിൽ ഫോൺ വിളിച്ച് വീടിനു പുറത്തേക്ക് ഇറങ്ങിയ അൻസിലിനെ സംഘം ചേർന്ന് വെട്ടുകയായിരുന്നു.

ഉടൻതന്നെ പിതാവും സഹോദരനും ചേർന്ന് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കൊലയ്ക്ക് പിന്നിൽ ഗുണ്ടാ സംഘമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പാർട്ടി സമ്മേളനത്തിന്റെ ഭാഗമായി ‘മെ​ഗാ തിരുവാതിര’: പോലീസ് കേസെടുത്തു

റിയൽ എസ്​റ്റേറ്റ്​ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന ആളാണ് അൻസിലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ്​ പറഞ്ഞു. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button