Latest NewsInternational

രണ്ട് മാസത്തിനുള്ളിൽ യൂറോപ്പിലെ പകുതി ജനങ്ങൾക്കും ഒമിക്രോൺ ബാധിക്കും’ : മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

ജനീവ: അടുത്ത രണ്ട് മാസത്തിനുള്ളിൽ യൂറോപ്പിലെ പകുതി ജനങ്ങൾക്കും കോവിഡ് ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആയിരിക്കും ജനങ്ങളെ കീഴടക്കുക.

‘വരാൻ പോകുന്ന ആഴ്ചകൾ വളരെ നിർണായകമാണ്. അടുത്ത ആറ് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ, യൂറോപ്പിലെ മൊത്തം ജനസംഖ്യയുടെ 50 ശതമാനം പേർക്കും കോവിഡ് വകഭേദമായ ഒമിക്രോൺ ബാധിക്കും’ ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് മേഖല ഡയറക്ടർ ഹാൻസ് ഹെൻട്രി കെ ക്ലൂഗ് ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.

2022 ആരംഭിച്ചിട്ടും, യൂറോപ്പിലെയും മധ്യ ഏഷ്യയിലെയും രാജ്യങ്ങൾ ഇപ്പോഴും കോവിഡിന്റെ പിടിയിൽ നിന്നും മുക്തരായിട്ടില്ല. ഒമിക്രോൺ തരംഗം ഇപ്പോഴും നിരവധി രാജ്യങ്ങളിൽ ആഞ്ഞടിക്കുന്നതായി കാണിക്കുന്നുവെന്ന് ഹാൻസ് പറഞ്ഞു. ഓരോ ആഴ്ചയിലും ഓരോ ശതമാനത്തിലധികം പേർ രോഗബാധിതരാകുന്നുവെന്ന് ജനുവരി 10ലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യൂറോപ്പിൽ, ഈ വർഷത്തിന്റെ ആദ്യ ആഴ്ചയിൽ മാത്രം 7 മില്യൺ പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കാര്യങ്ങൾ ഈ രീതിയിൽ മുന്നോട്ടു പോയാൽ, വളരെ അപകടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button