ThiruvananthapuramNattuvarthaKeralaNews

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വര്‍ഗവാതില്‍ ഏകാദശി ആഘോഷം നാളെ

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ഗവാതില്‍ ഏകാദശി നാളെ ആചരിക്കും . നാളെ മാര്‍കഴികളഭാഭിഷേകവും, വിശേഷാല്‍ പൂജകളും, അലങ്കാരങ്ങളും രാത്രി 8 30 ന് സിംഹാസനവാഹനത്തില്‍ പത്മനാഭസ്വാമിയുടെയും, നരസിംഹമൂര്‍ത്തിയുടെയും തിരുവാംപാടി ശ്രീകൃഷ്ണസ്വാമിയുടെയും വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ച് ശ്രീബലിയും നടക്കും.

Also Read : ‘ടൈമിംഗ് എന്ന് പറഞ്ഞാൽ ഇതാണ്, എത്ര മനോഹരമായ ആചാരങ്ങൾ’: സി പി എമ്മിന്റെ മെഗാ തിരുവാതിരയെ വിമർശിച്ച് മനില സി മോഹൻ

ഭക്തജനങ്ങള്‍ക്ക് വെളുപ്പിന് 2.30 മുതല്‍ 4.15 വരെയും നിര്‍മാല്യദര്‍ശനം പടിഞ്ഞാറെനടവഴി മാത്രമായിരിക്കും. രാവിലെ 5 മുതല്‍ 6 15 വരെയും കളഭദര്‍ശനത്തിന് 6.30 മുതല്‍ 7 15 വരെയും. രാവിലെ 8.30 മുതല്‍ 12. 30 വരെയും വൈകുന്നേരം 3 മുതല്‍ 6 15 വരെയും ഏകാദശി ശ്രീബലി ദര്‍ശനത്തിന് രാത്രി 8.30 മുതല്‍ 9 മണിവരെയായിരിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button