Latest NewsIndia

സർക്കാരിനെ മുട്ടുകുത്തിക്കാനും ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താനും ശ്രമിച്ചു’ : ഉമർ ഖാലിദിന് ജാമ്യം നൽകരുതെന്ന് പോലീസ്

ഡൽഹി: 2020-ലെ ഡൽഹി കലാപക്കേസിൽ അറസ്റ്റിലായ മുൻ ജെഎൻയു വിദ്യാർഥി ഉമർ ഗാലിബിനെ ജാമ്യം നൽകരുതെന്ന് ഡൽഹി പോലീസ്. അപകടകാരിയായ കുറ്റവാളിയാണ് ഉമർ ഖാലിദ് എന്ന് പോലീസ് നിരീക്ഷിച്ചു. യു.എ.പി.എ വകുപ്പ് പ്രകാരമാണ് ഖാലിദ് അടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യൻ സർക്കാരിനെ മുട്ടുകുത്തിക്കാനും ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താനും ആയിരുന്നു പ്രതിയുടെ ശ്രമമെന്ന് ഡൽഹി പോലീസ് ചൂണ്ടിക്കാട്ടി. ആത്യന്തികമായി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച പ്രതിക്ക്, ജാമ്യം നൽകരുതെന്ന് പോലീസ് കോടതിയോട് അഭ്യർത്ഥിച്ചു. അഞ്ചു മാസത്തിലധികമായി, ഉമർ ഖാലിദന്റെ ജാമ്യാപേക്ഷക്കു മേൽ വാദം നടക്കുകയാണ്.

2020 ഫെബ്രുവരി രാജ്യത്തെയാകെ ഞെട്ടിച്ച ഡൽഹി കലാപം നടന്നത്. ജെഎൻയുവിലെ നിരവധി മുൻ വിദ്യാർത്ഥികളെ കലാപം ആസൂത്രണം ചെയ്തതിന് പേരിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശന സമയത്ത് നടന്ന കലാപത്തിൽ, 53 പേർ മരിക്കുകയും 700 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button