അങ്കമാലി: കാറിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ആറ് കന്യാസ്ത്രീകള്‍ക്കും കാർ ഡ്രൈവര്‍ക്കും പരിക്കേറ്റു. ദേശീയപാതയില്‍ അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ കോളജിന് സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
ആലുവ ചൂണ്ടി നസ്രത്ത് ജനറലേറ്റ് കോണ്‍വന്റിലെ സിസ്റ്റര്‍ ജെസി (71), സിസ്റ്റര്‍ തെരേസന്‍ (67), സിസ്റ്റര്‍ ഗ്ളാഡിസ് (72), സിസ്റ്റര്‍ പ്രവീണ (45), സിസ്റ്റര്‍ പുഷ്പ (58), സിസ്റ്റര്‍ ലീന (68), ഡ്രൈവർ ആലുവ അശോകപുരം വെള്ളമ്പിള്ളി ജിക്സണ്‍ (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവർ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല.
Read Also : യുപിഎ കാലത്ത് ആയുധ ഇടനിലക്കാരൻ വാദ്രയുടെ അടുത്ത ആൾ സഞ്ജയ് ഭണ്ഡാരി! പ്രതിഫലമായി ലഭിച്ചത് ശതകോടികൾ
കറുകുറ്റി എടക്കുന്നില്‍ ഒരു സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാന്‍ പോകുകയായിരുന്നു ഇവർ. മുന്നില്‍ പോവുകയായിരുന്ന ഇന്നോവയില്‍ തട്ടിയ ഇവരുടെ കാറിനെ പിന്നില്‍ നിന്ന് അമിത വേഗത്തിൽ വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ശക്തിയിൽ മീഡിയനില്‍ കയറി കറങ്ങിയ കാർ റോഡില്‍ തലകീഴായി മറിയുകയായിരുന്നു. അപകടസമയത്ത് മറ്റ് വാഹനങ്ങള്‍ റോഡിലില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ആണ് ഒഴിവായത്.
Post Your Comments