തിരുവനന്തപുരം: ഒമിക്രോൺ ജാഗ്രതയിൽ ആൾക്കൂട്ട നിയന്ത്രണം നിലനിൽക്കെ തിരുവനന്തപുരത്ത് പാർട്ടി സമ്മേളനത്തിന്റെ ഭാഗമായി അഞ്ഞൂറിലേറെ പേരെ പങ്കെടുപ്പിച്ച് സിപിഎം നടത്തിയ മെഗാ തിരുവാതിരയ്‌ക്കെതിരെ മാധ്യമ പ്രവർത്തകൻ അരുൺ കുമാർ രംഗത്ത്.
ജൻഡർ ന്യൂട്രൽ കാലത്തെ തിരുവാതിരയാണെന്നും കാമദേവൻ, ശിവൻ ,പാർവ്വതി ഒക്കെയുള്ള കഥ മാറിയെങ്കിലും നർത്തകിമാരും ലാസ്യവും പഴേതു തന്നെയാണെന്ന് അരുൺകുമാർ പരിഹസിക്കുന്നു. ഇനി നമുക്ക് ബെല്ലി ഡാൻസും ദേവദാസി നൃത്തവും കൂടെ കൊണ്ടുവന്ന് വിമോചനം പൂർത്തിയാക്കണമെന്ന് അരുൺ കുമാർ കൂട്ടിച്ചേർത്തു.
അരുൺ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ജൻഡർ ന്യൂട്രൽ കാലത്തെ തിരുവാതിരയാണ്. കാമദേവൻ, ശിവൻ ,പാർവ്വതി ഒക്കെയുള്ള കഥ മാറിയിട്ടുണ്ട്. പക്ഷെ നർത്തകിമാരും ലാസ്യവും പഴേതു തന്നെ. നതോന്നതയുടെ താളത്തിൽ ഓമിക്രോൺ ഓടിയൊളിച്ചിട്ടുണ്ടാവും. തിരുവാതിരയുടെ വിമോചക മൂല്യം തിരിച്ചറിഞ്ഞ സൈദ്ധാന്തിക ദർശനത്തിന് അഭിവാദ്യങ്ങൾ. ഇനി നമുക്ക് ബെല്ലി ഡാൻസും ദേവദാസി നൃത്തവും കൂടെ കൊണ്ടുവരണം. അങ്ങനെ വിമോചനം പൂർത്തിയാക്കണം. വടക്കൊരു ചിതയണഞ്ഞിരുന്നില്ല,തെക്കൊരു തിരുവാതിര നിരന്നപ്പോൾ.
Post Your Comments