Latest NewsIndiaNews

നരബലിയിൽ നടുങ്ങി ഈ ഗ്രാമം, വഴിയോര ആരാധനാലയത്തിലെ വിഗ്രഹത്തിന്​ സമീപം യുവാവിന്‍റെ ഛേദിക്കപ്പെട്ട തല

ഹൈദരാബാദ്​: വഴിയോര ആരാധനാലയത്തിലെ വിഗ്രഹത്തിന്​ സമീപം യുവാവിന്‍റെ ഛേദിക്കപ്പെട്ട തല കണ്ടെടുത്തു. തെലങ്കാനയി​ലെ നാല്‍ഗോണ്ട ജില്ലയിലാണ്​ സംഭവം. വഴിയരികിലെ വിഗ്രഹത്തിന്​ കീഴിലാണ് തല കണ്ടെത്തിയത്. നരബലി നടത്തിയത് കൊണ്ടാകാം വിഗ്രഹത്തിന്റെ കാൽക്കൽ തല കൊണ്ടുവച്ചതെന്ന് സംഭവത്തിൽ പൊലീസ് പ്രതികരിച്ചു.

Also Read:കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പെടുക്കുന്നവന്‍ മുസ്ലിം മതാചാരങ്ങളുടെ പരിസരത്ത് നിന്ന് മാറണം: കെ എം ഷാജി

30നോടടുത്ത്​ പ്രായമുള്ളയാളുടേതാണ് കണ്ടെത്തിയ തലയെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടയാളെ കണ്ടെത്തുന്നതിനും കേസ്​ അന്വേഷണത്തിനുമായി എട്ടംഗ പൊലീസ്​ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നരബലിയുടെ ഭാഗമായി മറ്റെവിടെയെങ്കിലും വെച്ച്‌​ യുവാവിനെ കൊലപ്പെടുത്തിയ ശേഷം തല വിഗ്രഹത്തിന്‍റെ കാല്‍ക്കല്‍ കൊണ്ടുവെച്ചതാകാമെന്നും പൊലീസ്​ സംശയിക്കുന്നു.

അതേസമയം, യുവാവിന്‍റെ ശരീരഭാഗങ്ങൾ കണ്ടെത്താന്‍ കഴിയാത്തതാണ് കേസിലിപ്പോൾ പൊലീസ് നേരിടുന്ന ഏക വെല്ലുവിളി. നിലവിൽ പ്രദേശത്തെ സി.സി.ടി.വികള്‍ പരിശോധിച്ച്‌​ വരികയാണ്​ പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button