തിരുവനന്തപുരം: പീപ്പിൾസ് റസ്റ്റ് ഹൗസ് എന്ന ആശയത്തെ ഈ നാട് ഏറ്റെടുത്തുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.പൊതുമരാമത്ത് വകുപ്പിൻ്റെ റസ്റ്റ് ഹൗസുകൾ വലിയ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ഓൺലൈൻ ബുക്കിംഗ് സംവിധാനം ഉപയോഗിച്ച് ജനങ്ങൾ വലിയതോതിൽ റസ്റ്റ് ഹൗസുകളിൽ എത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Also Read:വീട് കയറി ആക്രമണം : മുൻ പഞ്ചായത്തംഗത്തിന് പരിക്ക്
‘കൂടുതൽ സൗകര്യങ്ങളും മികച്ച സേവനവും റസ്റ്റ് ഹൗസുകളിൽ ഒരുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. കോട്ടയം പിഡബ്ല്യുഡി റസ്റ്റ് ഹൗസിന്റെ പുതിയ അഡീഷണല്‍ ബ്ലോക്ക് ഉടൻ തന്നെ തുറന്നു പ്രവർത്തിക്കും. ഫർണിച്ചർ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനയി 40 ലക്ഷം രൂപ അനുവദിച്ചു’, മന്ത്രി സൂചിപ്പിച്ചു.
‘ഈ കെട്ടിടം കൂടി തുറന്നു പ്രവർത്തിക്കുന്നതോടെ കോട്ടയം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ആകെ 5 കെട്ടിടങ്ങളിലായി 31 മുറികളാണ് ഉണ്ടാവുക. ഇത് ജനങ്ങൾക്ക് ഏറെ സഹായകരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു’, മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments