ന്യൂഡൽഹി: പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട സുരക്ഷാ വീഴ്ച സംബന്ധിച്ച് അതിരൂക്ഷ ആരോപണവുമായി ശിരോമണി അകാലിദൾ നേതാവ് ബിക്രം സിംഗ് മജിത്യ. ബിജെപിയെയും പ്രധാനമന്ത്രിയെയും കുഴപ്പിക്കുന്നതിനായി മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയുടെ ഓഫീസിൽ ഗൂഢാലോചന നടന്നതായി ബിക്രം സിംഗ് ആരോപിച്ചു. പഞ്ചാബ് മുഖ്യമന്ത്രി സംസ്ഥാനത്തുടനീളം ദിവസേന യാത്ര ചെയ്യുന്ന വ്യക്തിയാണ്. ഇതുവരെ മുഖ്യമന്ത്രിക്കെവിടെയും 20 മിനിറ്റ് സമയം തടഞ്ഞു നിൽക്കപ്പെടേണ്ടതായി വന്നിട്ടില്ല.
അദ്ദേഹത്തിനെ ആരും റോഡിൽ തടഞ്ഞിട്ടില്ല. പഞ്ചാബിലെ കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനും ഇത്തരത്തിൽ 20 മിനിട്ട് കാത്തുനിൽക്കേണ്ടതായി വന്നിട്ടുണ്ടോ? പ്രധാനമന്ത്രിയെയും ബിജെപിയെയും സമ്മർദ്ദത്തിലാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗൂഢാലോചന നടത്തി അത് നടപ്പിലാക്കിയതാണ്.
പ്രധാനമന്ത്രിയുടെ ജീവൻ അപകടത്തിലാക്കാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്നും ശിരോമണി അകാലിദൾ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിക്കായി തടസ്സങ്ങളില്ലാത്ത റോഡ് ലഭ്യമാക്കാമെങ്കിൽ പ്രധാനമന്ത്രിക്ക് നൽകാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് ശിരോമണി അകാലിദൾ നേതാവ് ചോദിച്ചു.
Post Your Comments