KeralaLatest NewsNews

‘കെഎസ്‌യു പിന്തുടരുന്നത് ഗാന്ധിജിയുടെ അക്രമരഹിത മാര്‍ഗങ്ങള്‍’: ധീരജിന്‍റെ കൊലപാതകത്തെ അപലപിച്ച് ചെന്നിത്തല

തിരുവനന്തപുരം : ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തെ അപലപിച്ച് രമേശ് ചെന്നിത്തല. കൊലപാതക രാഷ്ടീയം കെഎസ് യു ശൈലിയല്ലെന്നും എന്നും അക്രമങ്ങൾക്ക് ഇര കെഎസ്‍യുവാണെന്നും ചെന്നിത്തല പറഞ്ഞു. അക്രമങ്ങൾ തടയുന്നതിൽ പോലീസിൻ്റെ അലംഭാവം ഒരിക്കൽ കൂടി വ്യക്തമായെന്നും ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

Read Also  :  ധീരജിന്റെ കൊലപാതകം: രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്‌ഐആര്‍

കുറിപ്പിന്റെ പൂർണരൂപം :

ഇന്നലെ ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ നടന്ന കൊലപാതകം തികച്ചും അപലപനീയമാണ്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഒരു കുറ്റകൃത്യം. പൊലിഞ്ഞുപോയ ആ പിഞ്ചു മകന് എന്റെ ആദരാഞ്ജലികള്‍. ധീരജിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എന്റെ അനുശോചനം അറിയിച്ചുകൊള്ളുന്നു. കേരളത്തില്‍ അക്രമരാഷ്ട്രീയത്തിന് ഇരയായവര്‍ ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. കലാലയങ്ങളില്‍ നടക്കുന്ന അക്രമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് കെ.എസ്.യു പ്രവര്‍ത്തകരാണ്. തിരിച്ചടിക്കാനുള്ള കഴിവ് ഇല്ലാത്തതുകൊണ്ടല്ല കെ.എസ്.യു പ്രവര്‍ത്തകര്‍ അങ്ങനെ ചെയ്യാത്തത്.

ഞാന്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് ആയിരുന്ന സമയത്തും അതിനു മുമ്പും പിമ്പും കൈക്കൊണ്ടിരുന്ന നിലപാട് ഗാന്ധിജിയുടെ അക്രമരഹിതമാര്‍ഗങ്ങള്‍ മുറുകെപ്പിടിക്കുന്നതായിരുന്നു. ഈ നിലപാട് തുടരുന്നത് കൊണ്ടാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ തിരിച്ച് അക്രമങ്ങള്‍ അഴിച്ച് വിടാത്തത്. മറ്റു പാര്‍ട്ടിപ്രവര്‍ത്തകരെ കൊല ചെയ്യുവാനോ ആക്രമിക്കുവാനോ തയ്യാറാവാത്തത്.

Read Also  : ‘ഷാപ്പിനടുത്ത് വീടു വച്ചിട്ട് പിന്നെ സ്വകാര്യത നഷ്ടപ്പെടുന്നുവെന്ന് പറയരുത്’ : ഹൈക്കോടതി

ഇടുക്കിയില്‍ നടന്ന സംഭവത്തിന്റെ പേരില്‍ സിപിഎമ്മും എസ്എഫ്‌ഐ പ്രവര്‍ത്തകരും സംസ്ഥാനം മുഴുവനും അഴിച്ചുവിട്ടിരിക്കുന്ന ആക്രമണങ്ങള്‍ സിപിഎമ്മിന്റെ തനിനിറം തുറന്നു കാട്ടുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൊടികള്‍ നിങ്ങള്‍ക്ക് പിഴുതെറിയാം. എന്നാല്‍, ഇതെല്ലാം കണ്ടിരിക്കുന്ന ജനം നിങ്ങളെ കേരളത്തില്‍നിന്ന് പിഴുതെറിയാന്‍ കാത്തിരിക്കുകയാണ്. ഇന്നലെ പല കലാലയങ്ങളിലും നടന്ന ആക്രമണങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളും കേരള പോലീസിന്റെ അലംഭാവം ഒരിക്കല്‍ക്കൂടി വ്യക്തമാവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button