ErnakulamKeralaNattuvarthaLatest NewsNews

പോലീസിന് പോലും നിയന്ത്രിക്കാൻ പറ്റാത്ത സംഘർഷത്തെത്തുടർന്നാണ് എസ്എഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടത്: ഉമ്മൻ ചാണ്ടി

കൊച്ചി: പോലീസിന് പോലും നിയന്ത്രിക്കാൻ പറ്റാത്ത സംഘർഷത്തെത്തുടർന്നാണ് എസ്എഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതെന്നും ഇതിന്റെ പേരിൽ സംസ്ഥാന വ്യപകമായി എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചു വിടാൻ ശ്രമിക്കുകയാണെന്നും കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. സംഘർഷം ബോധപൂർവം വ്യാപിപ്പിക്കാൻ ശ്രമം നടക്കുന്നതായും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

സംഭവത്തിന്റെ വാർത്തകൾ വിലയിരുത്തുമ്പോൾ പോലീസിനുപോലും നിയന്ത്രിക്കാൻ കഴിയാതെപോയ സംഘർഷത്തെ തുടർന്നാണ് ധീരജ് കൊല്ലപെട്ടതെന്നാണ് മനസ്സിലാക്കുന്നതെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ധീരജിന്റെ കൊലപാതകം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും കൊലപാതകത്തെ ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്നും ഉമ്മൻ‌ചാണ്ടി പറഞ്ഞു.

പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

സംസ്ഥാനവ്യാപകമായി അക്രമം അഴിച്ചുവിടാൻ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തുന്ന ശ്രമങ്ങൾ നിയന്ത്രിക്കാൻ സർക്കാരിനും മാർക്സിസ്റ്റ് പാർട്ടിക്കും ചുമതലയുണ്ടെന്നും, മഹാരാജാസ് കോളേജ് അടക്കം പല കാമ്പസുകളിലും ഉണ്ടായ സംഘർഷങ്ങളും പാലക്കാട് ഡിസിസി ഓഫീസിനു നേരെ നടന്ന അക്രമവും സംഘർഷം വ്യാപിപ്പിക്കാൻ ബോധപൂർവം നടത്തുന്ന നീക്കത്തിന്റെ ഭാഗമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button