KeralaNattuvarthaLatest NewsNews

മഹാരാജാസ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചു പൂട്ടി: വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ഭീതിയിൽ കലാലയങ്ങൾ

എറണാകുളം: സംഘർഷ സാധ്യത കണക്കിലെടുത്ത് മഹാരാജാസ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചു പൂട്ടാൻ പൊലീസ് നിർദേശം. ഇന്ന് ചേര്‍ന്ന കോളേജ് കൗണ്‍സില്‍ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കോളേജിലെ വിദ്യാര്‍ഥികള്‍ ഉന്നയിച്ച പരാതികളില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ മൂന്നംഗ സമിതിയേയും കോളേജ് കൗണ്‍സില്‍ നിയോഗിച്ചിട്ടുണ്ട്.

Also Read:കൊലപാതകത്തിന് പിന്നില്‍ സുധാകരൻ: കെപിസിസി പ്രസിഡന്റായി ക്രമിനലിനെ നിയമിച്ചതാണ് അക്രമങ്ങള്‍ക്ക് കാരണമെന്ന് എംവി ജയരാജന്‍

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ ധീരജ് എന്ന വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധിച്ചുണ്ടായ അക്രമത്തിൽ 11 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. 10 കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കും ഒരു എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമാണ് പരിക്കേറ്റത്.

അതേസമയം, വടകരയിൽ വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധിച്ച് പഠിപ്പ് മുടക്കാനെത്തിയ എസ് എഫ് ഐ പ്രവർത്തകരെ പോലീസ് അടിച്ചോടിച്ചു. പ​ഠി​പ്പ് മു​ട​ക്കാ​ന്‍ സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെയാണ് എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ർ പ്ര​തി​ഷേ​ധവുമായി എം​യു​എം സ്കൂ​ളി​ലേ​ക്ക് മാ​ര്‍​ച്ച് നടത്തിയത്. ഇതോടെ പോലീസ് ലാത്തി വീശുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button