Latest NewsNewsIndia

കോവിഡ് നിയന്ത്രണം ലംഘിച്ച് വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച: ഡി കെ ശിവകുമാറിനെതിരെ കേസ്

ബെംഗളൂരു : കോവിഡ് നിയന്ത്രണം ലംഘിച്ചതിന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിനെതിരെ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷൻ. മാസ്ക് വെയ്ക്കാതെയും സാമൂഹിക അകലം പാലിക്കാതെയും സ്‌കൂൾ വിദ്യാർത്ഥികളുമായി ഒത്തു ചേർന്നതിനെ തുടർന്നാണ് നടപടി.

മെക്കെദട്ടു പദയാത്രയുടെ ഭാഗമായാണ് ശിവകുമാർ സ്‌കൂളിൽ എത്തി വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തിയത്. മാസ്ക് ധരിക്കാതെ വിദ്യാർത്ഥികളുമായി സംവദിച്ച ശിവകുമാർ സാമൂഹിക അകലം പാലിക്കാതെ വിദ്യാർത്ഥികളുമായി ഇടപഴകി. സാമൂഹിക അകലമില്ലാതെ വിദ്യാർത്ഥികൾക്കൊപ്പം ഇരിക്കുന്ന ശിവകുമാറിന്റെ ചിത്രം ട്വിറ്ററിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുക്കുകയായിരുന്നു.

Read Also  :  അഫ്ഗാനിസ്ഥാനിൽ സ്ഫോടനം : 9 സ്കൂൾ കുട്ടികൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലാണ് ശിവകുമാർ പെരുമാറിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ കേസ് എടുത്തത്. ജുവനൈൽ ജസ്റ്റിസ്, പകർച്ചവ്യാധി എന്നീ നിയമങ്ങൾ പ്രകാരമാണ് ശിവകുമാറിനെതിരെ കേസ് എടുത്തിരിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button