എറണാകുളം : ബഹുമാന്യരായ പൊതു പ്രവർത്തകർ, രാഷ്‌ട്രീയ നേതാക്കൾ, സിനിമാ താരങ്ങൾ, തുടങ്ങി പൊതുസമൂഹത്തിൽ നിൽക്കുന്നവർക്കെതിരെ ഇല്ലാക്കഥകളും, അധിക്ഷേപങ്ങളും,ട്രോൾ എന്ന പേരിൽ സൃഷ്ടിച്ചു പ്രചരിപ്പിച്ചു അധിക്ഷേപിക്കുന്ന ഐസിയു എന്ന ട്രോള് ഗ്രൂപ്പിന്റെ അണിയറക്കാരിൽ പ്രമുഖൻ ആണ് ശ്രീകാന്ത് വെട്ടിയാർ. ഇയാൾക്കെതിരെയാണ് മീ റ്റു ആരോപണം ഉയർന്നിരിക്കുന്നത്. ശ്രീകാന്ത് വെട്ടിയാർ ആലുവയിലുള്ള ഫ്ലാറ്റിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്.
‘വിമൺ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ്’ എന്ന പേജിൽ കൂടി യുവതി നടത്തിയ വെളിപ്പെടുത്തൽ ഏറെ ഗൗരവമുള്ളതാണ്. പിറന്നാൾ ആഘോഷം എന്ന പേരിൽ രാത്രി ഫ്ലാറ്റിൽ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. പീഡനത്തിന് ശേഷം വിവാഹ വാഗ്ദാനം നൽകിയെന്നും, മാനസികമായി പീഡിപ്പിച്ചുവെന്നും ആരോപണമുണ്ട് . ഇതുകൂടാതെ ഒരു മാസത്തോളം തനിക്ക് ബ്ലീഡിങ് ഉണ്ടാകുകയും ലോ പ്രഷർ ഉണ്ടാകുകയും ചെയ്തു എന്നും യുവതി പറയുന്നുണ്ട്. ശ്രീകാന്തിനെതിരെ ഉയര്‍ന്ന മീ ടൂ ആരോപണത്തില്‍ പ്രതികരണവുമായി സോഷ്യല്‍ മീഡിയ ട്രോള്‍ ഗ്രൂപ്പ് ആയ ‘ഐസിയു’ (ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍) ഒടുവിൽ രംഗത്തെത്തി.
മുന്‍പ് ഐസിയുവിന്‍റെ അഡ്‍മിന്‍ പാനലില്‍ ഉണ്ടായിരുന്ന ശ്രീകാന്ത് വ്യക്തിപരമായ തിരക്കുകള്‍ കൂടവെ അഡ്‍മിന്‍ സ്ഥാനം സ്വയം ഒഴിയുകയായിരുന്നെന്ന് ഐസിയു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എത്രയും വേഗം നിയമ നടപടികളുണ്ടാവേണ്ടുന്ന തരത്തിലുള്ള ഹീനമായ കുറ്റങ്ങളാണ് ഇരയുടെ പ്രസ്താവനയിലുള്ളത്.
കുറ്റാരോപിതനായ വ്യക്തിയെ പിന്തുണയ്ക്കുന്ന യാതൊരു വിധ നിലപാടും ഐ.സി.യുവിന് ഈ വിഷയത്തിലില്ല. സമ്പൂര്‍ണമായും ഇരയോട്/ ഇരകളോടൊപ്പം നില്‍ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. എന്നാൽ ഇപ്പോഴും അഡ്മിൻ പാനലിൽ ഉള്ളത് ആരൊക്കെയാണെന്ന് അജ്ഞാതമാണ്. മുൻപ് ഓൺലൈൻ പെൺവാണിഭത്തിന് അറസ്റ്റിലായ രശ്മി നായർ അഡ്മിൻ പാനലിൽ ഉണ്ടായിരുന്നു എന്നാണ് പലരുടെയും ആരോപണം.
ഇവരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:
ശ്രീകാന്ത് വെട്ടിയാരെ സംബന്ധിച്ച് ഒരു #MeToo ആരോപണം ഉയർന്നുവന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മുൻപ് ഐസിയു അഡ്മിൻ പാനലിൽ ഉണ്ടായിരുന്ന വ്യക്തിയാണ് ശ്രീകാന്ത് വെട്ടിയാർ. പിന്നീട് സ്വന്തം തിരക്കുകൾ കൂടിവരവേ ശ്രീകാന്ത് അഡ്മിൻ സ്ഥാനം സ്വയം ഒഴിയുകയായിരുന്നു. ഐസിയു ടീമിൽ അംഗമായിരുന്ന ആളായതുകൊണ്ടുതന്നെ, ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ശ്രീകാന്തിനെതിരെ ആരോപണത്തിലുള്ളത് എന്നത് ഐസിയു അതീവ ഗൗരവപൂർവ്വം കാണുന്നു. എത്രയും വേഗം നിയമനടപടികളുണ്ടാവേണ്ടുന്ന തരത്തിലുള്ള ഹീനമായ കുറ്റങ്ങളാണ് ഇരയുടെ പ്രസ്താവനയിലുള്ളത്.
എല്ലായ്പ്പോഴുമെന്നപോലെ, കുറ്റാരോപിതനായ വ്യക്തിയെ പിന്തുണയ്ക്കുന്ന യാതൊരു വിധ നിലപാടും ഐസിയുവിന് ഈ വിഷയത്തിലുമില്ല. എന്നുമാത്രമല്ല, പ്രസ്തുത വിഷയത്തിൽ ഐസിയു സമ്പൂർണ്ണമായും ഇരയോട്/ഇരകളോടൊപ്പം നിൽക്കുന്നു, അവർക്ക് എല്ലാവിധ ഐക്യദാർഢ്യവും ഉറപ്പുനൽകുന്നു.
It has come to our notice a #Metoo allegation against Sreekanth Vettiyar. Sreekanth has been on the admin panel of ICU in the past. So we take seriously the allegations that have now come to light. The victim’s statement contains accusations that have serious legal implications.
As in situations similar to this, ICU doesn’t have any inclination towards supporting the accused. We stand in complete solidarity with the victim/s.
Team ICU.
Post Your Comments