Latest NewsKeralaNews

കുടുംബസമേതം റിസോർട്ടിലെത്തും, മക്കളെ ഒരുമിച്ച് ഒരു മുറിയിലിട്ട് പൂട്ടും: ശേഷം ഭാര്യമാരെ പരസ്പരം വെച്ചുമാറും

കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന കേരളത്തിലെ വൻ സംഘത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. സംഘത്തിൽ പെട്ട ആറ് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഒരാളെ ഇന്ന് പോലീസ് പിടികൂടി. പിടിയിലായവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ആദ്യ റിപ്പോർട്ടുകൾ പ്രകാരം ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവരിൽ നിന്നും പുറത്തുവരുന്നത്. ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയിൽ ഇനി പിടിയിലാകാനുള്ളത് രണ്ടുപേർ ആണ്. വിപുലമായ അന്വേഷണത്തിന് ആണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

സുഹൃത്തുക്കളുടെ ‘വീട്ടിലെ വിരുന്ന്’, ഫാമിലി ട്രിപ്പ് എന്നതിന്റെ ഒക്കെ മറവിലാണ് ഇവർ പങ്കാളികളെ പരസ്പരം കൈമാറ്റം ചെയ്തിരുന്നത്. പ്രദേശവാസികൾ സംശയിക്കാതിരിക്കാനാണ് കുട്ടികളെ വിരുന്നിന് കൂട്ടുന്നത്. റിസോർട്ടുകളും ഹോട്ടലുകളുമായിരുന്നു ഇവർ ഇതിനായി ആദ്യം തിരഞ്ഞെടുത്തിരുന്നത്. ഭാര്യയേയും മക്കളെയും കൂടി കുടുംബസമേതമാണ് ഭര്‍ത്താക്കന്മാര്‍ ഇതിനായി ഹോട്ടലുകളിലും, റിസോര്‍ട്ടുകളിലും മുറിയെടുക്കുന്നത്. രണ്ട് കൂട്ടരുടെയും മക്കളെ ഒരുമിച്ച് ഒരു മുറിയിലിട്ട് പൂട്ടും. അതിന് ശേഷമാണ് ഇവർ ഭാര്യമാരെ പരസ്പരം വെച്ചുമാറുന്നത്. ഹോട്ടലുകൾ സുരക്ഷിതമല്ലെന്ന് കണ്ടാണ് ഓവർ പിന്നീട് വീടുകളിലേക്ക് ‘വിരുന്ന്’ എന്ന രീതിയിൽ പദ്ധതികൾ ആവിഷ്കരിച്ചത്.

Also Read:ഉപയോക്താക്കളെ ആകർഷിക്കാൻ മികച്ച ഓഫറുമായി ബിഎസ്എൻഎൽ

സ്വന്തം ഭാര്യയെ ലൈംഗികമായി ഉപയോഗിക്കാന്‍ മറ്റുള്ളവര്‍ക്ക് വിട്ടു കൊടുക്കുക, പ്രകൃതിവിരുദ്ധ ബന്ധത്തില്‍ ഏര്‍പ്പെടുക, അതിനായി ഭാര്യമാരെ നിർബന്ധിക്കുക, രണ്ടിലധികം പേര്‍ ചേര്‍ന്ന് ബന്ധത്തിലേര്‍പ്പെടുക, ഭാര്യ മറ്റൊരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ട് രസിക്കുക തുടങ്ങിയ ഞെട്ടിക്കുന്ന വിവരങ്ങളിലാണ് ഇവരെ കുറിച്ച് പുറത്തുവരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പുകളുണ്ടാക്കി അതിലൂടെയാണ് സംഘത്തിന്റെ പൂര്‍ണമായ പ്രവര്‍ത്തനം. കപ്പിള്‍ കേരള, കപ്പിള്‍ മീറ്റ് കേരള തുടങ്ങിയ ഗ്രൂപ്പുകളിലൂടെയാണ് ചാറ്റ് നടക്കുന്നത്. ആയിരത്തിലധികം ദമ്പതികളാണ് ഈ ഗ്രൂപ്പുകളിൽ ഉള്ളത്. ഡോക്ടര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഈ ഗ്രുപ്പില്‍ അംഗങ്ങളാണ്. 25 പേര്‍ നിരീക്ഷണത്തിലാണെന്നു പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button