Latest NewsInternational

അമേരിക്കയിൽ കോവിഡ് ബാധിച്ചത് 60 മില്യൺ പേരെ : റിപ്പോർട്ട്

വാഷിങ്ടൺ: അമേരിക്കയിൽ ഇതുവരെ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 60 മില്യൺ കടന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതിൽ മരിച്ചവരുടെ എണ്ണം 8,37,594 വരുമെന്നും റിപ്പോർട്ടിൽ വ്യക്തമാണ്.

കോവിഡ് സംബന്ധിച്ചുള്ള ഈ പഠന റിപ്പോർട്ട് പുറത്തു വിട്ടത് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയാണ്. റോഡിന്റെ പ്രാരംഭഘട്ടം മുതൽ പഠനവുമായി മേരിലാൻഡിലെ ഈ സർവകലാശാല രംഗത്തുണ്ട്. 2020 ജനുവരി മുതലുള്ള കണക്കാണിത്.

ലോകത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യം അമേരിക്ക തന്നെയാണ്. ഏറ്റവുമധികം രോഗബാധകളും മരണങ്ങളും ഇവിടെയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2020 നവംബറിൽ തന്നെ, അമേരിക്കയിൽ രോഗികളുടെ എണ്ണം 10 മില്യൺ കടന്നിരുന്നു. മഹാമാരി ആരംഭിച്ചതു മുതൽ, ലോകത്താകെ രോഗം ബാധിച്ചവരുടെ 20% അമേരിക്കയിലാണ്. മരണമടഞ്ഞവരുടെ കാര്യത്തിൽ 15 ശതമാനം യു.എസിലെ പൗരന്മാരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button