Latest NewsIndia

യുപിയിൽ സിപിഎമ്മിന്റെ ലക്‌ഷ്യം ബിജെപിയെ തോൽപ്പിക്കുക, കോൺഗ്രസിനൊപ്പമില്ല: യെച്ചൂരി

ന്യൂഡൽഹി: സി.പി.എം പാര്‍ട്ടി കോണ്‍‍ഗ്രസ് ഏപ്രില്‍ ആറുമുതല്‍ 10 വരെ കണ്ണൂരില്‍. രാഷ്ട്രീയപ്രമേയത്തിന്റെ കരടിന് കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കി. ബി.ജെ.പിയെ തോല്‍പിക്കുകയാണ് പ്രാഥമിക ലക്ഷ്യമെന്ന് സീതാറാം യച്ചൂരി വ്യക്തമാക്കി. നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഇതിന് ആവശ്യമായ നിലപാട് സ്വീകരിക്കും. യുപിയില്‍ കോൺഗ്രസിനോട് സഖ്യമില്ല. പകരം എസ്പിയെ പിന്തുണക്കും. ഇന്ത്യയിൽ പ്രദേശിക സഖ്യങ്ങളാണ് പ്രായോഗികം. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യവും പാർട്ടികളുടെ സ്വാധീനവും വ്യത്യസ്തമാണെന്നും യച്ചൂരി പറഞ്ഞു.

അതേസമയം, ദേശീയതലത്തില്‍ കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന് സി.പി.എം. രാഷ്ട്രീയപ്രമേയത്തിന്റെ കരടിന് കേന്ദ്രകമ്മറ്റിയില്‍ അംഗീകാരം. താഴെത്തട്ടിലെ ചര്‍ച്ചയ്ക്ക് ശേഷം രാഷ്ട്രീയപ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കും. താഴെത്തട്ടിലെ ചര്‍ച്ചയ്ക്ക് ശേഷം രാഷ്ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കും. ബി.ജെ.പിക്കെതിരെ തിരഞ്ഞെടുപ്പുകളിലെ തന്ത്രം സംസ്ഥാന തലങ്ങളില്‍ തീരുമാനിക്കും. കോൺഗ്രസുമായി ദേശീയതലത്തിൽ സഖ്യമുണ്ടാക്കേണ്ട ആവശ്യമില്ലെന്നു നേരത്തെ സിപിഎം പൊളിറ്റ് ബ്യൂറോയിലും (പിബി) തീരുമാനിച്ചിരുന്നു.

അതേ സമയം, ദേശീയതലത്തിൽ കോൺഗ്രസുമായുള്ള സഖ്യം പൂർണമായും തള്ളുന്നതിനോട് സിപിഎം ബംഗാൾ ഘടകം എതിർപ്പു രേഖപ്പെടുത്തി. കേന്ദ്രകമ്മറ്റി യോഗത്തിൽ ബംഗാളിൽ നിന്നുള്ള നേതാക്കൾ ഇക്കാര്യം ഉന്നയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button