വാഷിങ്ടൺ: റഷ്യൻ പ്രസിഡണ്ട് വ്ലാഡിമർ പുടിൻ, വിഖ്യാതമായ പഴയ സോവിയറ്റ് യൂണിയൻ സാമ്രാജ്യം പുനഃസൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്ന് യു.എസ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായ ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കക്ക് ഈ നയം ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് പറഞ്ഞ ബ്ലിങ്കൻ, ഈ പ്രശ്നം അഭിമുഖീകരിക്കേണ്ടത് തന്നെയാണെന്ന് ചൂണ്ടിക്കാട്ടി. മുൻ ഡിഫൻസ് സെക്രട്ടറി ലിയോൺ പനേറ്റ ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെന്നും, താനുമിപ്പോൾ ഇക്കാര്യം അംഗീകരിക്കുന്നുവെന്നും ബ്ലിങ്കൻ പറഞ്ഞു. സി.എൻ.എന്നു നൽകിയ അഭിമുഖത്തിലാണ് ബ്ലിങ്കൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
2014-ൽ, റഷ്യ, ഉക്രൈന്റെ ഭാഗമായിരുന്ന ക്രിമിയ പിടിച്ചെടുത്ത തങ്ങളുടെ സാമ്രാജ്യത്തോട് ചേർത്തിരുന്നു. ഇപ്പോൾ, ഉക്രൈൻ അതിർത്തിയിൽ റഷ്യ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ഈ ആരോപണം.
Post Your Comments