Latest NewsIndia

‘യുപിയിലെ പോരാട്ടം 80 ശതമാനവും 20 ശതമാനവും തമ്മിൽ’ : പ്രഖ്യാപനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പിനെ 80 ശതമാനവും 20 ശതമാനവും തമ്മിലുള്ള പോരാട്ടമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ലക്നൗവിൽ ഒരു സ്വകാര്യ ചാനൽ നടത്തിയ പരിപാടിയിലാണ് യോഗി ഇക്കാര്യം പറഞ്ഞത്.

ബിജെപിക്ക് ലഭിക്കുന്ന ബ്രാഹ്മണ വോട്ടുകളെ സംബന്ധിച്ചുള്ള ഒരു ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. മത്സരം ഏറെ മുന്നോട്ട് പോയെന്നും പോരാട്ടം ഇപ്പോൾ 80 ഉം 20 ഉം തമ്മിലാണ് യു.പി മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി പറഞ്ഞത് 19 ശതമാനമാണെന്ന് അവതാരകൻ യോഗിയെ അറിയിച്ചു. ഈ വാദത്തിന് ശക്തമായ മറുപടിയാണ് യോഗി നൽകിയത്.

80 ശതമാനവും ദേശീയത, സദ്ഭരണം, വികസനം എന്നിവയെ പിന്തുണയ്ക്കുന്നവരാണെന്നും ഇത്തരം ആൾക്കാർ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇതിനെ എതിർക്കുന്ന 15 മുതൽ 20 ശതമാനം ആളുകൾ മാഫിയകളെയും ക്രിമിനലുകളെയും പിന്തുണക്കുന്നവരാണെന്നും കർഷക-ഗ്രാമ വിരുദ്ധരാണെന്നും യോഗി ചൂണ്ടിക്കാട്ടി . അങ്ങനെയുള്ളവർ മറ്റൊരു വഴി സ്വീകരിക്കുമെന്നും അതിനാൽ, 80-20 പോരാട്ടത്തിൽ താമരയാണ് വഴി കാട്ടുകയെന്നും അദ്ദേഹം വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button