ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങൾ കോവിഡ് സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കിയേക്കും. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത് കാരണമാണ് ഭരണകൂടങ്ങളുടെ ഈ തീരുമാനം.
പഞ്ചാബ്, ഉത്തർപ്രദേശ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാലാണ് സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കുന്നത്. ഇതിനാവശ്യമായ നടപടികൾ കോവിഡ് ആപ്പ് വഴി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്വീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം മാർച്ചിൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ, കേരളമുൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലും ആരോഗ്യ മന്ത്രാലയം ഇത്തരത്തിൽ നടപടി സ്വീകരിച്ചിരുന്നു. ചില രാഷ്ട്രീയ പാർട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമായിരുന്നു ഈ നടപടി.
Post Your Comments