
തിരുവനന്തപുരം: കൊലപാതകം, മോഷണം തുടങ്ങിയ നിരവധി കേസുകളിൽ ഉൾപ്പെട്ട് ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. മുരുക്കുംപുഴ മുണ്ടയ്ക്കൽ റ്റി.പി ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന ബിനോ എന്ന് വിളിക്കുന്ന ബിനോയി(45)യാണ് പിടിയിലായത്. കഴക്കൂട്ടം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഇയാൾ 2005-ൽ ഒരു മോഷണക്കേസിലും, 2013-ൽ വലിയതുറ സ്വദേശി രതീഷ് എന്നയാളെ കൊലപ്പെടുത്തിയ കേസിലും പ്രതിയായി ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോകുകയായിരുന്നു. മോഷണക്കേസിൽ ഇയാൾക്കെതിരെ എൽ.പി വാറണ്ടും കൊലക്കേസിൽ വാറണ്ടും കോടതി പുറപ്പെടുവിച്ചിരുന്നു.
Read Also : അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിൽ വിവിധ തസ്തികയിൽ ഒഴിവ്: ജനുവരി 31 വരെ അപേക്ഷിക്കാം
കഴക്കൂട്ടം സൈബർസിറ്റി അസി. കമീഷണർ ഹരി സി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ ജെ.എസ്, എസ്.ഐമാരായ ജിനു, മിഥുൻ, ഷാജുകുമാർ, സി.പി.ഒമാരായ ബിനു, ശ്യാം, അരുൺ, ശൈലേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് മുരുക്കുംപുഴയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments