AlappuzhaNattuvarthaLatest NewsKeralaNews

കു​ടും​ബ​സ്വ​ത്ത്​ ത​ർ​ക്ക​ത്തി​ൽ ഗു​ണ്ട​നേ​താ​വി​ന്​ വെ​ട്ടേ​റ്റ സം​ഭ​വം : ര​ണ്ടു​പേ​ർ പിടിയിൽ

ആ​ല​പ്പു​ഴ സ​ക്ക​റി​യ വാ​ർ​ഡ്​ പു​ളി​മ്പ​റ​മ്പി​ൽ തൗ​ഹീ​ദ്​ (30), ആ​ല​പ്പു​ഴ സ​ക്ക​റി​യ വാ​ർ​ഡ് ഷ​ബ്​​നം മ​ൻ​സി​ലി​ൽ ഷ​ഹ​നാ​സ്​ (21) എ​ന്നി​വ​രാ​ണ്​ പിടിയിലായത്

ആ​ല​പ്പു​ഴ: കു​ടും​ബ​സ്വ​ത്ത്​ ത​ർ​ക്ക​ത്തി​ൽ ഗു​ണ്ട​നേ​താ​വി​ന്​ വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ സ​ക്ക​റി​യ വാ​ർ​ഡ്​ പു​ളി​മ്പ​റ​മ്പി​ൽ തൗ​ഹീ​ദ്​ (30), ആ​ല​പ്പു​ഴ സ​ക്ക​റി​യ വാ​ർ​ഡ് ഷ​ബ്​​നം മ​ൻ​സി​ലി​ൽ ഷ​ഹ​നാ​സ്​ (21) എ​ന്നി​വ​രാ​ണ്​ പിടിയിലായത്. സൗ​ത്ത്​ പൊ​ലീ​സ് ആണ് പ്രതികളെ​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

കു​ടും​ബ​സ്വ​​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലെ ത​ർ​ക്ക​ത്തി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ആ​ല​പ്പു​ഴ കു​ന്നും​പു​റം റോ​സ് മ​ഹ​ലി​ൽ സാ​ബി​റി​നാ​ണ്​ (42) വെ​ട്ടേ​റ്റ​ത്. ത​ല​ക്ക്​ പ​രി​ക്കേ​റ്റ ഇ​യാ​ൾ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ​ഹോ​ദ​ര​ങ്ങ​ള​ട​ക്കം മൂ​ന്നു​പേ​ർ ക​സ്റ്റ​ഡി​യി​ലു​ള്ള​താ​യി സൂ​ച​ന​യു​ണ്ട്.

Read Also : എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകം :പുറത്ത് നിന്നെത്തിയവരാണ് ധീരജിനെ കുത്തിയതെന്ന് എം.എം. മണി

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 1.30ന്​ ​ആ​ല​പ്പു​ഴ വ​ട്ട​യാ​ലു​ള്ള കു​ടും​ബ​വീ​ട്ടി​ലാ​യി​രു​ന്നു സംഭവം. വെ​ട്ടേ​റ്റ സാ​ബി​ർ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​യും കാ​പ്പ പ്ര​കാ​രം ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ച ആ​ളു​മാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button