Latest NewsKeralaNewsIndia

‘എക്സ് മുസ്ലിംസ് ഓഫ് കേരള’ നിലവിൽ വന്നു, ആദ്യ യോഗം കൊച്ചിയിൽ ചേർന്നു: മതം ഉപേക്ഷിച്ചവർക്ക് പിന്തുണ നൽകുക ലക്ഷ്യം

കൊച്ചി: പല കാരണങ്ങളാൽ ഇസ്ലാം മതം ഉപേക്ഷച്ചവർക്കായി ഒരു സംഘടന. എക്സ് മുസ്ലിംസ് ഓഫ് കേരള (Ex-Muslims of Kerala) എന്ന് പേരിട്ടിരിക്കുന്ന കൂട്ടായ്മ നിലവിൽ വന്നു. സംഘടനയുടെ ആദ്യ യോഗം ഇന്നലെ കൊച്ചിയിൽ ചേർന്നു. ഇസ്ലാം മതം ഉപേക്ഷിക്കുന്നവർക്ക് സാമൂഹികമായ പിന്തുണ നൽകുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു. ഇസ്ലാം ഉപേക്ഷിച്ചെന്ന് പ്രഖ്യാപിക്കുന്നവർ നേരിടേണ്ടി വരുന്നത് മറ്റ് വിഭാഗങ്ങളൊന്നും നേരിടാത്ത അത്രയും വലിയ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ ആണെന്ന് സംഘടന വ്യക്തമാക്കി.

Also Read:ബിജെപി നടപ്പിലാക്കിയ പദ്ധതി തെരഞ്ഞെടുപ്പ് വാഗ്ദാനമായി നൽകി കോൺഗ്രസ്: പരിഹസിച്ച് സോഷ്യൽമീഡിയ

വിവിധ കാരണങ്ങളാൽ ഇസ്ലാം മതം ഉപേക്ഷിച്ചവരുടെ ആദ്യത്തെ കൂട്ടായ്മയാണ് എക്സ് മുസ്ലീംസ് ഓഫ് കേരള. ഇതാദ്യമായിട്ടാണ് ഇത്തരമൊരു കൂട്ടായ്മ ഇന്ത്യയിൽ ആരംഭിക്കുന്നത്. ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നതുപോലെ തന്നെ മതവിശ്വാസം വേണ്ടെന്ന് വയ്ക്കാനുളള അവകാശവും പൗരനുണ്ടെന്നും ഇസ്ലാം മതം ഉപേക്ഷിച്ച് വരാൻ താൽപര്യമുളളവർക്ക് പിന്തുണ നൽകുകയാണ് ലക്ഷ്യമെന്നും ഭാരവാഹികൾ കൊച്ചിയിൽ അറിയിച്ചു. എല്ലാ വർഷവും ജനുവരി 9 കേരള എക്സ് മുസ്ലീം ദിനമായി ആചരിക്കാനാണ് തീരുമാനം.

ഇസ്ലാം മതം ഉപേക്ഷിക്കുന്നവർ പിന്നീട് സമൂഹത്തിൽ ഒറ്റപ്പെടുന്ന അവസ്ഥ ഒഴിവാക്കുകയാണ് ലക്ഷ്യം. ഇത്തരത്തിലുളളവർക്ക് നിയമപരവും സാമൂഹികവുമായ പിന്തുണ ഉറപ്പാക്കുമെന്ന് സംഘടന അറിയിച്ചു. ഇസ്ലാം മതം ഉപേക്ഷിച്ചവർക്ക് സ്വതന്ത്രരായി സമാധാനത്തോടെ ജീവന് ഭീഷണി നേരിടാതെ മുന്നോട്ട് പോകാനും അതിനായി ഇന്ത്യൻ ഭരണഘടനാ നൽകുന്ന അവകാശം സംരക്ഷിക്കാനുമാണ് സംഘടനയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button