IdukkiLatest NewsKeralaNattuvarthaNews

ധീരജ് വധം: സി പി എമ്മിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് ആരോപണമുണ്ടെന്ന് കെ സുധാകരൻ

ഇടുക്കി: പൈനാവ് ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിലെ തെരഞ്ഞെടുപ്പിനിടെ എസ് എഫ് ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇടുക്കിയിലെ സിപിഎമ്മിലെ തന്നെ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന ഒരു ആരോപണം കേൾക്കുന്നുണ്ടെന്നും അതിനെകുറിച്ച് അന്വേഷിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

കൊലപാതകം കോൺഗ്രസിന്റെ രീതിയല്ലെന്നും നിരന്തരം കൊലപാതകങ്ങൾ നടത്തുന്നത് സിപിഎമ്മിന്റെ രീതിയാണെന്നും സുധാകരൻ പറഞ്ഞു. ഇടുക്കി സംഭവം ഏതു സാഹചര്യത്തിലാണ് ഉണ്ടായതെന്ന് അന്വേഷിക്കുമെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി.

പ്രധാനമന്ത്രിയെ പിന്തുണച്ച സൈനക്കെതിരേ സ്ത്രീവിരുദ്ധ പരാമര്‍ശം: നടന്‍ സിദ്ധാര്‍ഥിനെതിരേ ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്

മുൻ മന്ത്രി എംഎം മണിയുടെ വിഭാഗവും എസ് രാജേന്ദ്രന്റെ വിഭാഗവും തമ്മിൽ നിലനിൽക്കുന്ന തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന ആരോപണവും പോലീസ് പരിശോധിക്കണമെന്നും സംഭവം ഒരു തരത്തിലും ന്യായീകരിക്കില്ലെന്നും സുധാകരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button