കായംകുളം: ലോട്ടറി കച്ചവടക്കാരനെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ പ്രതി പിടിയില്‍. കേസിലെ രണ്ടാം പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ ആഞ്ഞിലിമൂട്ടില്‍ കിഴക്കതില്‍ അന്‍വര്‍ ഷാ (22) ആണ് പിടിയിലായത്. കായംകുളം പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം 27ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കായംകുളം ബിവറേജ് ഷോപ്പിന് മുന്നില്‍ വച്ച് ലോട്ടറി കച്ചവടക്കാരനെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി അന്‍വര്‍ ഷാ പണം തട്ടിയെടുക്കുകയായിരുന്നു.
കേസിലെ ഒന്നാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ അമ്പാടി നേരത്തെ പൊലീസ് പിടിയിലായിരുന്നു. അന്‍വര്‍ ഷാ കായംകുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബൈക്ക് മോഷണ കേസിലെയും ഹരിപ്പാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാല പൊട്ടിക്കല്‍ കേസിലെയും പ്രതിയാണ്.
Post Your Comments