ജിദ്ദ: പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ടയാളെ പേരെടുത്ത് അപമാനിക്കാൻ ഉത്തരവിട്ട് കോടതി. മദീനയിലെ ക്രിമിനൽ കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. യാസർ മുസ്ലിം അൽ അറവി എന്ന പ്രതിയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. എട്ടു മാസം തടവും 5,000 റിയാൽ പിഴയും കോടതി ഇയാൾക്ക് ശിക്ഷയായി വിധിച്ചത്.
ലൈംഗിക പീഡനക്കേസിൽ കുറ്റവാളികളുടെ വിവരങ്ങൾ പരസ്യമായി വെളിപ്പെടുത്താനുമുള്ള നിയമത്തിനു സൗദി മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. ഇതിന് ശേഷം കുറ്റവാളിയെ പേരെടുത്ത് അപമാനിക്കാൻ സൗദി കോടതി പുറപ്പെടുവിച്ച ആദ്യ വിധിയാണിത്.
രാജ്യത്തിന്റെ പീഡന വിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ 6 പ്രകാരമാണ് ലൈംഗിക പീഡന കേസിൽ ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ ചെലവിൽ പ്രാദേശിക പത്രങ്ങളിൽ പ്രസിദ്ധീകരിക്കാൻ അംഗീകാരം നൽകിയത്.
Read Also: മൾട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ : എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്
Post Your Comments