ന്യൂഡൽഹി : ആസാമിൽ ബിജെപി സർക്കാർ പുറത്തിറക്കിയ പിങ്ക് ബസിന്റെ ഫോട്ടോ ഉപയോഗിച്ച് സ്ത്രീകൾക്ക് ബസ് സർവീസ് വാഗ്ദാനം ചെയ്ത് കോൺഗ്രസ്. തെരഞ്ഞെടുപ്പ് വാഗ്ദാനം നല്കി കഴിഞ്ഞ ദിവസം കോണ്ഗ്രസ് പുറത്തിറക്കിയ ട്വീറ്റിലാണ് ഫോട്ടോ ഉപയോഗിച്ചിരിക്കുന്നത്.
‘ഇനിമുതൽ സ്ത്രീകൾ സുരക്ഷിതരായിരിക്കും. അവരെ ആരും ഇനി ചൂഷണം ചെയ്യില്ല. സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ബസ് സർവീസാണ് കോൺഗ്രസ് ഒരുക്കുന്നത്. ഇത് വെറും വാഗ്ദാനമല്ല ഞങ്ങളുടെ പ്രതിജ്ഞയാണ്’ എന്ന അടിക്കുറിപ്പോടെയാണ് കോൺഗ്രസ് ട്വീറ്റ് ചെയ്തത്.
എന്നാൽ,പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ട്വിറ്റർ ചിത്രത്തെ സംബന്ധിച്ച് അറിയിപ്പ് നൽകി. ഇത് യഥാർത്ഥ ബസിന്റെ ചിത്രങ്ങൾ അല്ലെന്നും, പോസ്റ്റ് അസമിൽ നിന്നുള്ളതാണെന്നും ട്വിറ്റർ തന്നെ അറിയിച്ചു. ഇതോടെ നാണംകെട്ട കോൺഗ്രസ് പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിലാണ് സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും മാത്രമായി അസമിലെ ബിജെപി സർക്കാർ സൗജന്യ ബസ് സർവീസ് ആരംഭിച്ചത്.
Congressi blurred name of Assam from Bus. They couldnt find a pic from Congress ruled states because they never fulfilled their promise and making fake promises in UP ??@himantabiswa @myogiadityanath pic.twitter.com/QNfSpQlImW
— Facts (@BefittingFacts) January 9, 2022
Post Your Comments