ErnakulamKeralaNattuvarthaLatest NewsNewsCrime

സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം: 17കാരനായ സുഹൃത്ത് പിടിയില്‍

17 കാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി.

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 17കാരനായ സുഹൃത്ത് പിടിയില്‍. പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പൊലീസ് നടപടി. പോക്‌സോ കേസ് ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്ത 17 കാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി.

Read Also : ഹോമിയോ ഫാര്‍മസിസ്റ്റ് ഗ്രേഡ് II ഒഴിവ്

കഴിഞ്ഞ 22ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ പെരിയാറില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ ആലങ്ങാട് പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്.

തുടര്‍ന്ന് നര്‍കോടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് കേസ് കൈമാറുകയുമായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ 17 കാരനായ സുഹൃത്ത് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി കണ്ടെത്തിയത്. തുടര്‍ന്നായിരുന്നു 17 കാരനെ കസ്റ്റഡിയില്‍ എടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button