KeralaNattuvarthaLatest NewsNewsIndia

പൊതുസമൂഹത്തിന് വേണ്ടിയുള്ളതാണ് സില്‍വര്‍ ലൈൻ, അതിനെ ഒരു യുദ്ധ പ്രഖ്യാപനമായി കാണരുത്: മന്ത്രി കെ. രാജന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമായി കാണരുതെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ജനങ്ങളുടെ ആശങ്ക പൂര്‍ണമായി പരിഹരിക്കുമെന്നും, പദ്ധതി സംബന്ധിച്ച്‌ മുന്നണിയിലെ ഘടകകക്ഷികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയില്ലെന്നും മന്ത്രി പറഞ്ഞു.

Also Read:മദ്യവ്യാപാരിയുടെ വീട്ടില്‍ റെയ്ഡ്, എട്ട് കോടിയും മൂന്ന് കിലോ സ്വർണവും ഒളിപ്പിച്ച സ്ഥലം കണ്ട് അമ്പരന്ന് ഉദ്യോഗസ്ഥർ

‘പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷമെ പദ്ധതി നടപ്പാക്കുകയുള്ളൂ. പൊതുസമൂഹത്തിന് വേണ്ടിയുള്ളതാണ് സില്‍വര്‍ ലൈന്‍ പദ്ധതി. പൊതു സമൂഹത്തെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചുമായിരിക്കും പദ്ധതി നടപ്പാക്കുക’, കെ. രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കെ-റെയിൽ പദ്ധതിയ്ക്കെതിരെ നടക്കുന്ന സമരങ്ങളെ അനുകൂലിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. പല മുൻകാല അനുഭവങ്ങളും വച്ച് പാരിസ്ഥിതിക അവകാശവാദങ്ങളെ സംശയിക്കുന്നവരെ താൻ പഴിക്കില്ലെന്നും ഇത്തരം ജനകീയജാഗ്രത നല്ലതാണെന്നും തോമസ് ഐസക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button