
കൊച്ചി: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പെരിയാറില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ആലുവ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിയാണ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് പോക്സോ വകുപ്പുകള്‍ ചുമത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Read Also : ജനപ്രിയമല്ലാത്ത ബ്രാന്‍ഡ് മദ്യങ്ങള്‍ ഉടന്‍ വിറ്റുതീര്‍ക്കണം, ബീവ്റേജസുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം
ഡിസംബര്‍ 23നാണ് പെണ്‍കുട്ടിയെ കാണാതായത്. പിന്നീട് പെണ്‍കുട്ടിയെ തടിക്കടവ് പാലത്തിനടുത്തു കണ്ടതായി പ്രദേശവാസികള്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിലും പെണ്‍കുട്ടി ഈ പ്രദേശത്തുകൂടി കടന്നുപോയതായി കണ്ടെത്തി. വൈകിട്ടു കുളിക്കാനെത്തിയ കുട്ടികള്‍ പാലത്തിനടുത്തു പെണ്‍കുട്ടിയുടെ ബാഗും ചെരുപ്പും മറ്റും കണ്ടു.
അഗ്‌നിശമന സേനയും പൊലീസും ചേര്‍ന്നു തിരച്ചില്‍ നടത്തിയെങ്കിലും പിറ്റേന്നാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിനു കാരണം പ്രണയ നൈരാശ്യമാണെന്ന സംശയം പൊലീസിനുണ്ടായിരുന്നു. മൃതദേഹത്തിലെ പാടുകളില്‍നിന്ന് പെണ്‍കുട്ടി പീഡനത്തിനിരയായതിന്റെ സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പീഡനം സ്ഥിരീകരിച്ചത്.
Post Your Comments