ചെന്നൈ: പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവിനെ തുടർന്ന് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാട്. ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആരംഭിച്ചു. പാല്‍, പത്രം, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയ അവശ്യസര്‍വീസുകള്‍ക്കും, ചരക്കുവാഹനങ്ങള്‍ക്കും നിയന്ത്രണമില്ല. രാവിലെ ഏഴ് മണി മുതല്‍ രാത്രി പത്തുവരെ ഭക്ഷണശാലകള്‍ക്ക് പാര്‍സര്‍ സര്‍വീസിനായി തുറക്കാം.
വാളയാര്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്. മറ്റ് വാഹനങ്ങള്‍ തിരിച്ചയക്കുമെന്ന് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു. ഊടുവഴികളിലൂടെ വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും.
Read Also: ബിജെപിക്കാരനായതിനുശേഷം ഇ ശ്രീധരന് എന്തോ കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ട്: തോമസ് ഐസക്
ഇന്ന് പാലക്കാട് നിന്ന് തമിഴ്നാട്ടിലേക്ക് കെ എസ് ആര്‍ ടി സി സര്‍വീസുകളില്ല. ഞായറാഴ്ചകള്‍ ഒഴികെ മറ്റു ദിവസങ്ങളില്‍ വിനോദസഞ്ചാരത്തിനും ക്ഷേത്രദര്‍ശനത്തിനും ഉള്‍പ്പടെ തമിഴ്നാട്ടിലേക്ക് കടക്കുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. തമിഴ്നാട്ടില്‍ പതിനായിരത്തിലധികം പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 74 പേര്‍ക്ക് ഒമിക്രോണും സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 190 ആയി.
Post Your Comments