ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി. നിലവിലെ ലോക്ക്ഡൗൺ അവസാനിക്കുന്ന 24 മുതല്‍ ഒരാഴ്ചത്തേക്കാണ് നീട്ടിയത്. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവശ്യവസ്തുക്കള്‍ വാങ്ങി ശേഖരിക്കാനായി ശനിയും ഞായറും രാത്രി 9 മണിവരെ കടകള്‍ പ്രവര്‍ത്തിക്കാം. ഈ രണ്ടുദിവസം പൊതുഗതാഗതവും ഉണ്ടായിരിക്കും.
ലോക്ക്ഡൗണിൽ സ്വകാര്യ സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം ചെയ്യണം. എ.ടി.എമ്മുകളും പെട്രോള്‍ പാമ്പുകളും പ്രവര്‍ത്തിക്കും. കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള ഗതാഗതം അനുവദിച്ചിട്ടുണ്ട്. പാല്‍, പത്രം പോലുള്ള അവശ്യ സര്‍വീസുകളെയും ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പച്ചക്കറികളും പഴങ്ങളും വാഹനങ്ങളില്‍ വിതരണം ചെയ്യും. മാളുകള്‍ അടഞ്ഞു കിടക്കും.
സംസ്ഥാനത്ത് മൂന്നാഴ്ചത്തേക്ക് സമ്ബൂര്‍ണ അടച്ചിടല്‍ വേണമെന്നായിരുന്നു ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശം. വെള്ളിയാഴ്ച 36,184 പുതിയ കേസുകളും 467 മരണങ്ങളുമാണു തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത്. 21.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.
Post Your Comments