KeralaNattuvarthaLatest NewsNews

ക്ലാസ്മുറിയിൽ നിന്നും കേരളത്തിൻ്റെ ചരിത്ര വഴിയിലേക്ക് വിദ്യാർത്ഥികൾ: പി എ മുഹമ്മദ്‌ റിയാസ്

തിരുവനന്തപുരം: കേരള ടൂറിസത്തിൻ്റെ ഏറ്റവും വലിയ സാധ്യതകളിൽ ഒന്ന് പൈതൃക ടൂറിസമാണെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. അതിനെ ദൃശ്യചാരുതയോടെ വിദ്യാർഥികൾക്ക് പകർന്നു നൽകുമെന്നും, മുസിരിസ് പൈതൃക പദ്ധതിയിലൂടെ നടപ്പിലാക്കുന്ന പഠനവിനോദയാത്രയായ ‘സ്റ്റുഡന്‍സ് ഹെറിറ്റേജ് വാക്ക്’നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read:സിപിഎം എക്കാലത്തും ബിജെപിക്ക് വഴിയൊരുക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്, അത് തുടരുന്നു: ഇ ടി മുഹമ്മദ്‌ ബഷീർ

‘മധ്യ കേരളത്തിലെ പുരാതന തുറമുഖ നഗരമായ മുസിരിസിനെ കുറിച്ചും ആ തുറമുഖപട്ടണം നിലന്നിരുന്നു എന്ന് കരുതപ്പെടുന്ന കൊടുങ്ങല്ലൂര്‍ തുടങ്ങി എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ വരെയുള്ള പ്രദേശങ്ങളില്‍ നിലകൊള്ളുന്ന വിവിധ കാലഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന സ്മാരകങ്ങളും മ്യൂസിയങ്ങളും വിദ്യാർത്ഥികൾക്ക് പഠനവിധേയമാക്കുവാന്‍ അവസരം നല്‍കുന്നുതാണ് ഈ പദ്ധതി’, മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

ക്ലാസ്മുറിയിൽ നിന്നും കേരളത്തിൻ്റെ ചരിത്ര വഴിയിലേക്ക് വിദ്യാർത്ഥികൾ.
കേരള ടൂറിസത്തിൻ്റെ ഏറ്റവും വലിയ സാദ്ധ്യതകളിൽ ഒന്നാണ് പൈതൃക ടൂറിസം. അതിനെ ദൃശ്യചാരുതയോടെ വിദ്യാർഥികൾക്ക് പകർന്നു നൽകുകയാണ് ടൂറിസം വകുപ്പ്.

മുസിരിസ് പൈതൃക പദ്ധതിയിലൂടെ നടപ്പിലാക്കുന്ന പഠനവിനോദയാത്രയാണ് ‘സ്റ്റുഡന്‍സ് ഹെറിറ്റേജ് വാക്ക്’. മധ്യ കേരളത്തിലെ പുരാതന തുറമുഖ നഗരമായ മുസിരിസിനെ കുറിച്ചും ആ തുറമുഖപട്ടണം നിലന്നിരുന്നു എന്ന് കരുതപ്പെടുന്ന കൊടുങ്ങല്ലൂര്‍ തുടങ്ങി എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ വരെയുള്ള പ്രദേശങ്ങളില്‍ നിലകൊള്ളുന്ന വിവിധ കാലഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന സ്മാരകങ്ങളും മ്യൂസിയങ്ങളും വിദ്യാർത്ഥികൾക്ക് പഠനവിധേയമാക്കുവാന്‍ അവസരം നല്‍കുന്നുതാണ് ഈ പദ്ധതി.

വിദ്യാർത്ഥികൾക്കു പ്രദേശത്തിന്റെ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് ക്ലാസുകൾ, ഓട്ടുപാത്ര നിർമ്മാണം, മൺപാത്ര നിർമ്മാണം, നെയ്ത്ത് പാരമ്പര്യം, നാടന്‍ കലരൂപങ്ങളുടെ അവതരണം, പ്രദേശത്തെ വിവിധ പരമ്പരാഗത മത്സ്യബന്ധന രീതികള്‍ തുടങ്ങിയ പരോക്ഷമായ പൈതൃകത്തിന്റെ പ്രാധാന്യം നേരിട്ടറിയുവാനും മനസ്സിലാക്കുവാനും വിദ്യാർത്ഥികൾക്ക് ഇതിലൂടെ അവസരം ലഭിക്കും. വിദ്യാർത്ഥികൾക്കുള്ള താമസസൗകര്യം, ഭക്ഷണം, ഗതാഗതം, ഗൈഡ്കളുടെ പിന്തുണ തുടങ്ങി മറ്റു അടിസ്ഥാന സൗകര്യങ്ങളും തികച്ചു സൗജന്യമായാണ് നല്‍കുന്നത്. പൈതൃക നടത്തത്തിൽ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി വിവിധ മ്യൂസിയങ്ങളുടെ ആക്റ്റിവിറ്റി ബുക്ക്‌, ജൂട്ട് ക്യാപ്പ്, നെയ്തെടുത്ത ജൂട്ട് ബാഗ്‌, വിത്തുകള്‍ നിറച്ച പരിസ്ഥിതി സൗഹൃദ എഴുത്ത്പേന, തുടങ്ങിയവ ഉള്‍പ്പെടുന്ന പഠന കിറ്റും നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button