KeralaLatest NewsNewsIndia

പ്രതിലോമകാരികളുടെ ഭീഷണിയെയും എതിർപ്പിനെയും സധൈര്യം നേരിട്ട മൻസിയയ്ക്ക് ആശംസകൾ: എം.ബി രാജേഷ്

ചിലങ്കയണിഞ്ഞതിന് ഇസ്ലാമിസ്റ്റുകൾ ഊരുവിലക്കിയ മൻസിയ ഇനി വിവാഹജീവിതത്തിലേക്ക്: ആശംസകൾ നേർന്ന് എം.ബി രാജേഷ്

മലപ്പുറം: ചിലങ്കയണിഞ്ഞതിന് ഇസ്ലാമിസ്റ്റുകൾ ഊരുവിലക്കേർപ്പെടുത്തിയ മൻസിയ പുതിയ ജീവിതത്തിലേക്ക്. തൃശൂർ സ്വദേശിയും സംഗീതകാരനുമായ ശ്യാം കല്യാണാണ് മൻസിയയെ സ്വന്തമാക്കിയത്. ഇരുവർക്കും ആശംസകൾ നേർന്ന് സ്പീക്കർ എം.ബി രാജേഷ് രംഗത്ത്. പ്രതിലോമകാരികളുടെ ഭീഷണിയെയും എതിർപ്പിനെയും സധൈര്യം നേരിട്ട മനസിയയ്ക്കും ചേർത്തുപിടിച്ച ശ്യാമിനും ആശംസകൾ നേരുകയാണ് സ്പീക്കർ.

‘കഴിഞ്ഞ ദിവസം വിവാഹിതരായ മൻസിയക്കും ശ്യാമിനും ആശംസകൾ. ഇരുവരും കലാരംഗത്തുള്ളവരാണ്. മൻസിയ നർത്തകിയും ശ്യാം വയലിനിസ്റ്റും.പ്രതിലോമകാരികളുടെ ഭീഷണിയെയും എതിർപ്പിനെയും സധൈര്യം നേരിട്ടാണ് മൻസിയ നൃത്തവും കഥകളിയുമൊക്കെ പഠിച്ചത്.ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയംഗവും ആയിരുന്നു. ഇപ്പോൾ നിയമസഭയിൽ റീസർച് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നു. ജീവിതത്തിൽ എന്നും ഉയർത്തിപ്പിടിച്ച പുരോഗമന ജീവിതാവബോധവും മതനിരപേക്ഷ നിലപാടും ഇരുവർക്കും ഭാവിയിലും വഴി കാണിക്കട്ടെ’, എം.ബി രാജേഷ് ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:ചുരുൾ നിവർന്ന് കൂറ്റൻ കണ്ണാടി : പ്രവർത്തനസജ്ജമായി ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ്

കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹിതരായത്. ചെറുപ്പം മുതൽ മനസ്സിൽ കലയെ നെഞ്ചേറ്റിയ മൻസിയ ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, കേരളനടനം എന്നീ നൃത്തങ്ങളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാൽ ഇസ്ലാമായ പെൺകുട്ടി കല അഭ്യസിക്കുന്നത് അനിസ്ലാമികമാണെന്ന് വാദിച്ച മതമൗലികവാദികൾ
മൻസിയയുടെ പിതാവ് അലവിക്കുട്ടിയെയും മാതാവ് ആമിനയെയും ലക്ഷ്യം വച്ചു. അവർ മതശാസനം നൽകി. തുടർന്ന് ക്യാൻസർ ബാധിച്ച് മരിച്ച ഉമ്മയുടെ മരണാനന്തര ചടങ്ങുകൾ നടത്താൻ ഇവർ അനുവദിച്ചില്ല.

കലാജീവിതത്തിൽ മതം തടസമാകുമെന്ന കണ്ട മൻസിയ ഇസ്ലാമിക ജീവിത രീതികൾ തന്നെ ഉപേക്ഷിച്ചു. ആഗ്നേയ എന്ന പേരിൽ നൃത്ത വിദ്യാലയം തുടങ്ങിയ മൻസിയ കേരള കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർഥിയായി ചേർന്നു. അതേസമയം, മതമൗലികവാദികൾ സമൂഹമാദ്ധ്യമങ്ങളിലൂടെയും നേരിട്ടും ഇപ്പോഴും ഭീഷണിപ്പെടുത്താറുണ്ടെന്നും എന്നാൽ അതെല്ലാം അവഗണിക്കുകയാണ് പതിവെന്നും മൻസിയ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button