ThiruvananthapuramLatest NewsKeralaNattuvarthaNews

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത : മത്സ്യത്തൊഴിലാളികൾക്ക്‌ ജാഗ്രത നിർദേശം

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല

തിരുവനന്തപുരം : ജനുവരി 11 ( ചൊവ്വാഴ്ച) വരെ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും, അതിനോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്.

Also Read : ശക്തമായ മഴയ്ക്ക് സാധ്യത: പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി സിവിൽ ഡിഫെൻസ്

ഈ സാഹചര്യത്തിൽ ജനുവരി 11 വരെ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത്‌ഖോസ അറിയിച്ചു. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button