ന്യൂഡൽഹി : രാജ്യത്ത് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചരണത്തിന് നേതൃത്വം നൽകുന്നത് രാഹുൽ ഗാന്ധി തന്നെയെന്ന് കെ.സി വേണുഗോപാൽ. ചിതമായ സമയത്ത് രാഹുൽ പ്രചരണത്തിനെത്തും. രാഹുലിന്റെ വിദേശയാത്രക്കുറിച്ചുള്ള വിവാദങ്ങൾ അനാവശ്യമാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന്റെയും ഫലപ്രഖ്യാപനത്തിന്റെയും തീയ്യതികൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കെ.സി വേണുഗോപാലിന്റെ പ്രതികരണം.
അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് ശക്തമായ പോരാട്ടം നടത്തും. മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് വിജയം ഉറപ്പിച്ചുകഴിഞ്ഞു. ഉത്തർപ്രദേശിൽ മികച്ച തെരഞ്ഞെടുപ്പ് പ്രവർത്തനം കോൺഗ്രസ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ ശക്തമായ നേതൃത്വം യു.പിയിലുണ്ട്. ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ബി.ജെ.പി ഇതര കക്ഷികളുമായുള്ള സഖ്യസാധ്യതകൾ തുറന്നു കിടക്കുകയാണെങ്കിലും ആർക്കും കീഴടങ്ങിക്കൊണ്ടുള്ള സഖ്യമില്ലെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി.
Read Also : കോഴിക്കോട് ആറാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പഞ്ചാബിൽ പ്രധാനമന്ത്രിക്കുണ്ടായ സുരക്ഷ വീഴ്ചയെ രാഷ്ട്രീയവത്കരിച്ചത് ജനങ്ങൾ തിരിച്ചറിയുമെന്നും ഗോവയിലെ പാഠം ഉൾക്കൊണ്ടായിരിരിക്കും കോൺഗ്രസ് സ്ഥാനാർത്ഥി നിർണയമെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
Post Your Comments